ഇസ്ലാമാബാദ്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് പാകിസ്ഥാനില്‍ കനത്ത പ്രതിസന്ധി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഷിയാ വിഭാഗക്കാര്‍ നടത്തുന്ന വന്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പാക് ഭരണകൂടം അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കറാച്ചി മുതല്‍ ഗില്‍ഗിത്ബാള്‍ട്ടിസ്ഥാന്‍ വരെ പടരുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കറാച്ചിയില്‍ കലാപകാരികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഇതുവരെ 22 പേര്‍ കൊല്ലപ്പെട്ടു.
അപ്രതീക്ഷിത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും നേരത്തെ നിശ്ചയിച്ചിരുന്ന റഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി. മാര്‍ച്ച് 2 മുതല്‍ 5 വരെയായിരുന്നു ഇരുവരുടേയും റഷ്യ സന്ദര്‍ശനം ഷെഡ്യൂള്‍ ചെയ്തത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല സുരക്ഷാ യോഗങ്ങള്‍ ചേര്‍ന്നു. സൈനിക മേധാവി അസിം മുനീര്‍ റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ജനറല്‍മാരുടെ രഹസ്യ യോഗം വിളിച്ചു ചേര്‍ത്തു. നാവിക-വ്യോമ സേനകളോട് സജ്ജരായിരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇറാനുമായുള്ള 909 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. യുദ്ധത്തില്‍ ഇറാനെ പിന്തുണയ്ക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ യുഎസിനെ പിണക്കാന്‍ സാധിക്കില്ലെന്ന പ്രതിസന്ധിഘട്ടത്തിലാണ് പാകിസ്ഥാന്‍. ഷിയാ വിഭാഗക്കാര്‍ നടത്തുന്ന യുഎസ് കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി പാകിസ്ഥാന്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇത് ആഭ്യന്തര കലാപത്തിലേക്ക് എത്തിക്കുമോയെന്നാണ് പാകിസ്ഥാന്‍ ഭയക്കുന്നത്. അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും ഇന്ത്യയുമായുള്ള നിയന്ത്രണരേഖയിലെ അസ്വസ്ഥതകളും പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്നു.
ഷിയാ പ്രതിഷേധങ്ങള്‍ക്ക് പുറമെ, തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍, ബലൂച് വിമത ഗ്രൂപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും രാജ്യത്തിന് ഭീഷണിയാണ്. ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തുന്ന ആക്രമണങ്ങള്‍ ഇറാന്റെ സിസ്താന്‍ബലൂചിസ്താന്‍ പ്രവിശ്യയില്‍ അസ്ഥിരതയ്ക്ക് കാരണമാകും. ഇത് പാകിസ്ഥാനിലെ ബലൂചിസ്ഥാനിലും വിഘടനവാദി വികാരം ശക്തമാക്കാന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ ധ്രുവീകരണവും നേരിടുന്ന പാകിസ്ഥാന്് ഖമനേയിയുടെ വധത്തെത്തുടര്‍ന്നുണ്ടായ ഈ പുതിയ സാഹചര്യങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates