Pakistan ISPR DG`s response to a female reporter`s Imran Khan questions sparks controversy screen grab
World

വനിതാ റിപ്പോര്‍ട്ടറെ കണ്ണിറുക്കി കാണിച്ചു, പാക് സൈനിക വക്താവിന്‍റെ വാര്‍ത്താ സമ്മേളനം വിവാദത്തില്‍ -വിഡിയോ

ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതി ചോദിച്ചു തുടങ്ങിയ റിപ്പോര്‍ട്ടര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ കുറിച്ചു ചോദിച്ച വനിതാ റിപ്പോര്‍ട്ടറെ കണ്ണിറുക്കി കാണിച്ച പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയുടെ നടപടി വിവാദത്തില്‍. പാക് സേനാ വക്താവിന്‍റെ നടപടി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി.

ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെക്കുറിച്ച് വനിതാ റിപ്പോര്‍ട്ടര്‍ ചോദ്യമുന്നയിച്ചപ്പോള്‍ മറുപടി നല്‍കിയ ശേഷം അവരെ നോക്കി കണ്ണിറുക്കി കാണിക്കുകയായിരുന്നു. ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതി ചോദിച്ചു തുടങ്ങിയ റിപ്പോര്‍ട്ടര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചു.

വാര്‍ത്താസമ്മേളനത്തിലുടനീളം ഇമ്രാന്‍ ഖാനെതിരെയായിരുന്നു ഷെരീഫ് ചൗധരി സംസാരിച്ചിരുന്നത്. 'ആ തന്നിഷ്ടക്കാരന്‍ താന്‍ അധികാരത്തില്‍ ഇല്ലെങ്കില്‍ മറ്റൊന്നും നിലനില്‍ക്കരുതെന്നു വിശ്വസിച്ചു.' ഷെരീഫ് ചൗധരി കുറ്റപ്പെടുത്തി. ഇമ്രാന്‍ ഖാനെ ജയിലില്‍ സന്ദര്‍ശിക്കുന്നവര്‍ സൈന്യത്തിനെതിരെ വിഷം പരത്തുകയാണെന്നും ആരോപിച്ചു.

ഇമ്രാന്‍ ഖാന് ഇന്ത്യയില്‍നിന്നു സഹായം ലഭിക്കുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ത്തിയ മാധ്യപ്രവര്‍ത്തകയ്ക്ക് മറുപടി നല്‍കുകയും അതിന് ശേഷം കണ്ണിറുക്കി കാണിക്കുകയുമായിരുന്നു. ഇമ്രാന്‍ ഖാനെതിരെ ഉയര്‍ന്നുവന്ന ദേശീയ സുരക്ഷാ ഭീഷണി, 'ഇന്ത്യയുടെ കളിപ്പാവ' തുടങ്ങിയ ആരോപണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടര്‍ ചോദിച്ചിരുന്നു. 'ക്യാമറയുടെ മുന്നില്‍ പരസ്യമായി ഇതെല്ലാം നടക്കുന്നു.

Pakistan ISPR DG`s response to a female reporter`s Imran Khan questions sparks controversy. Video of the wink goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിവേഗ പാത, ആര്‍ആര്‍ടിഎസ് റെയിലുമായി കേരളം; ആദ്യഘട്ടം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ

പ്രണയിക്കുന്നവര്‍ക്ക് അനുകൂലസമയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നിയമപരമായ കാര്യങ്ങളില്‍ അനുകൂലം

ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി

'ചര്‍ച്ചയ്ക്കില്ലെങ്കില്‍ ആക്രമണം ഉടന്‍', ഭീഷണിയുമായി ട്രംപ്; നേരിടുമെന്ന് ഇറാന്‍; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

SCROLL FOR NEXT