Pak Submarine 
World

ബംഗാള്‍ ഉടക്കടലില്‍ ഹാംഗോര്‍ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ പാകിസ്ഥാന്‍; 1971 ലെ യുദ്ധത്തിന് ശേഷം ഇതാദ്യം

ഏപ്രിലില്‍ കമ്മീഷന്‍ ചെയ്ത ഫസ്റ്റ് ഹാംഗോര്‍ ക്ലാസ് അന്തര്‍വാഹിനി കഴിഞ്ഞയാഴ്ചയാണ് കറാച്ചിയിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഇസ്ലാമാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ പാകിസ്ഥാന്‍ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 1971ലെ രക്തരൂക്ഷിത യുദ്ധത്തിനുശേഷം ഇതാദ്യമായാണ് ബംഗാള്‍ ഉള്‍ക്കടലില്‍ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നത്. ചൈനയില്‍ നിര്‍മ്മിച്ച ഹാംഗോര്‍ അന്തര്‍വാഹിനി കറാച്ചിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ സാന്നിധ്യം നിലനിര്‍ത്താന്‍ ഇത് ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് പാകിസ്ഥാന്‍ നാവികസേന പദ്ധതിയിടുന്നത്. 1971-ലെ യുദ്ധത്തില്‍ പരാജയപ്പെട്ട് ബംഗ്ലാദേശ് രൂപീകൃതമായ ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പാകിസ്ഥാന് അര്‍ത്ഥവത്തായ നാവിക സാന്നിധ്യം കുറവാണ്. അതു പരിഹരിക്കുക കൂടിയാണ് 55 വര്‍ഷത്തിനു ശേഷം പുതിയ നീക്കത്തിലൂടെ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്.

ഏപ്രിലില്‍ കമ്മീഷന്‍ ചെയ്ത ഫസ്റ്റ് ഹാംഗോര്‍ ക്ലാസ് അന്തര്‍വാഹിനി കഴിഞ്ഞയാഴ്ചയാണ് കറാച്ചിയിലെത്തിയത്. പുതിയ ഹാംഗോര്‍ അന്തര്‍വാഹിനിയെത്തുന്നതോടെ, അറബിക്കടലിനു പുറമേ, ബംഗാള്‍ ഉള്‍ക്കടലില്‍ കൂടി പാക് നാവികസേനയുടെ സാന്നിധ്യം ശക്തമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 1971ലെ യുദ്ധത്തിലെ ഇന്ത്യന്‍ വിജയത്തിനുശേഷം, വടക്കന്‍ അറബിക്കടലില്‍ പാക് നാവികസേനയുടെ സാന്നിധ്യം ഗണ്യമായി പരിമിതപ്പെട്ടിരുന്നു.

1971ല്‍, ഇന്ത്യ-പാക് യുദ്ധത്തിനിടെ പാക് അന്തര്‍വാഹിനി പിഎന്‍എസ് ഹാംഗോര്‍ ഇന്ത്യയുടെ ഐഎന്‍എസ് ഖുക്രിയെ മുക്കിയിരുന്നു. യുദ്ധസമയത്ത് ഇന്ത്യന്‍ നാവികസേനയുടെ ഒരു യുദ്ധക്കപ്പല്‍ മുങ്ങിയ ആദ്യ സംഭവമാണ് അത്. പാക് നാവികസേനയുടെ ഏറ്റവും ആഘോഷിക്കപ്പെട്ട നാവിക ആക്രമണങ്ങളിലൊന്നുമാണിത്. എന്നാല്‍ ഐഎന്‍എസ് ഖുക്രി മുങ്ങിയത് 1971-ലെ യുദ്ധത്തിന്റെ ഫലത്തില്‍ കാര്യമായ മാറ്റമുണ്ടാക്കിയില്ല. കരയിലും വായുവിലും കടലിലും ഇന്ത്യന്‍ സൈന്യം പാകിസ്ഥാനികളെ തകര്‍ത്തിരുന്നു.

Pakistan plans to deploy submarines in Bay of Bengal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എബോളയെന്ന് സംശയം; സുഡാനില്‍ നിന്ന് എത്തിയ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

'പ്രസംഗത്തില്‍ പലതും പറയും; പിഎം ശ്രീ കരാര്‍ അറബിക്കടലില്‍ കൊണ്ടുപോയി എറിയാന്‍ കഴിയുമോ?'

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയവും വീണ്ടും പാർലമെന്റിലേക്ക്? ബംഗാളിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയ നീക്കങ്ങളിൽ കണ്ണ് നട്ട് എൻഡിഎ

ദീപികയുടെ അവസ്ഥ അന്ന് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി, ഇന്ന് താനും മാനസികാരോ​ഗ്യത്തിൽ ശ്രദ്ധിച്ചു തുടങ്ങി; അനിഷ പദുക്കോൺ

ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ എന്ന 'പ്രതിമ'യും, പോർച്ചു​​ഗലിന്റെ 10 താരങ്ങളും!

SCROLL FOR NEXT