Pakistan reduces prices of petrol and diesel file
World

പെട്രോളിന് ഒറ്റയടിക്ക് 74 രൂപ കുറച്ച് പാകിസ്ഥാന്‍; ഡീസലിന് 67 രൂപയും

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന്റെ ചുവടുപിടിച്ച് ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ ഇന്ധനവില കുറച്ച് പാകിസ്ഥാന്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന്റെ ചുവടുപിടിച്ച് ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ ഇന്ധനവില കുറച്ച് പാകിസ്ഥാന്‍. പെട്രോള്‍ വില ലിറ്ററിന് 74 രൂപയും ( പാകിസ്ഥാന്‍ രൂപ) ഡീസലിന് 67 രൂപയും കുറയ്ക്കുന്നതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു.

ഇതോടെ പെട്രോള്‍ വില ലിറ്ററിന് 299.78 രൂപയാകും (ഏകദേശം 101 ഇന്ത്യന്‍ രൂപ). ഡീസലിന് 311.78 രൂപയും (105 ഇന്ത്യന്‍ രൂപ). യുദ്ധത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചപ്പോള്‍ കഴിഞ്ഞ ഏപ്രില്‍ 3ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ പെട്രോള്‍ വില ലിറ്ററിന് ഒറ്റയടിക്ക് 137.24 രൂപ കൂട്ടി 458.4 രൂപയാക്കിയിരുന്നു. ഡീസലിന് 184.49 രൂപ വര്‍ധിപ്പിച്ച് അന്ന് 520.35 രൂപയിലുമെത്തി. യുദ്ധത്തെ തുടര്‍ന്ന് ബാരലിന് 110-120 ഡോളര്‍ വരെ നിലവാരത്തിലെത്തിയ ക്രൂഡോയില്‍ വില ഇപ്പോള്‍ 80 ഡോളറിന് താഴെയായിട്ടുണ്ട്.

മെച്ചപ്പെടുന്ന പ്രാദേശിക സാമ്പത്തിക സാഹചര്യത്തിന്റെയും കുറയുന്ന എണ്ണവിലയുടെയും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. 'പെട്രോള്‍ വില ലിറ്ററിന് 74 രൂപയും ഡീസല്‍ വില ലിറ്ററിന് 67 രൂപയും കുറയ്ക്കുകയാണ്. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാകും. ജനം വലിയ പരീക്ഷണമാണ് നേരിട്ടത്. അത്തരം ഘട്ടത്തിലും ജനം അസാധാരണമായ ക്ഷമയും ധൈര്യവുമാണ് പ്രകടിപ്പിച്ചത്.'- ഷെഹബാസ് ഷെരീഫ് പറഞ്ഞു.

Pakistan reduces prices of petrol and diesel by Rs 74 and Rs 67, respectively

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍

'ഓഫ് ഡേ' വെറുതെ കളയരുത്; പുതിയ ഹോബി പരീക്ഷിക്കാൻ പറ്റിയ ദിവസം, ഇതാ ചില ഐഡിയകൾ

തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ മെലോണി കെഞ്ചിയെന്ന് ട്രംപ്; വല്ലാത്ത തള്ളെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി

'27 കോടി ഭാ​രം' ഇനി താങ്ങാൻ വയ്യ! ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക്

അത് കല്ലറയുടെ നമ്പറുകള്‍ മാറിപ്പോയത്; പായയില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്