പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്  എക്സ്
World

പൂര്‍ണയുദ്ധത്തിന് സജ്ജമെന്ന് പാകിസ്ഥാന്‍; തിരിച്ചടി ഭീകരമായിരിക്കുമെന്ന് ഇന്ത്യ

ഇന്ത്യയാണ് പ്രകോപനത്തിന് തുടക്കിട്ടതെന്നും അയല്‍രാജ്യത്തിനെതിരെ ഏത് നീക്കത്തിനും തയ്യാണെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ യുദ്ധത്തിന് തയ്യാറെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുടെ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള ക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ യുദ്ധഭീഷണി

ഇന്ത്യയാണ് പ്രകോപനത്തിന് തുടക്കിട്ടതെന്നും അയല്‍രാജ്യത്തിനെതിരെ ഏത് നീക്കത്തിനും തയ്യാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആക്രണത്തില്‍ നാട്ടുകാര്‍ കൊല്ലപ്പെട്ടന്നാണ് പാകിസ്ഥാന്റെ അവകാശ വാദം. കൊല്ലപ്പെട്ട സൈനിക കേണലിന്റെ ഏഴുവയസുള്ള മകന്റെ സംസ്‌കാര ചടങ്ങില്‍ പാക് പ്രധാനമന്ത്രിയും പ്രസിഡന്റും പങ്കെടുത്തു. ഇന്ത്യ സിവിലയന്‍മാരെ മനഃപൂര്‍വം ലക്ഷ്യംവച്ചതാണെന്നും ഇത് ഭീരുത്വപ്രവൃത്തിയാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത മറുപടി നല്‍കുമെന്ന് പാക് നേതാക്കള്‍ പറഞ്ഞു

അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്ക് മുതിര്‍ന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ ആക്രമണത്തിനു മുതിര്‍ന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്താന്‍ മടിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പാകിസ്ഥാന്‍ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കാന്‍ തയ്യാറാണെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ മറുപടി നല്‍കുമെന്ന് പാക് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നടപടികള്‍ മറ്റുരാജ്യങ്ങളെ അറിയിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമേരിക്ക, യുകെ, സൗദി അറേബ്യ, യുഎഇ, ജപ്പാന്‍, റഷ്യ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളോട് അജിത് ഡോവല്‍ വിവരങ്ങള്‍ ധരിപ്പിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ വിദേശകാര്യ മന്ത്രിയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവുമായും അദ്ദേഹം സംസാരിച്ചു.

പൂര്‍ണയുദ്ധത്തിന് സജ്ജമെന്ന് പാകിസ്ഥാന്‍; തിരിച്ചടി ഭീകരമായിരിക്കുമെന്ന് ഇന്ത്യ

കറാച്ചി: ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ യുദ്ധത്തിന് തയ്യാറെന്ന് പാക് പ്രതിരോധമന്ത്രി ക്വാജ ആസീഫ്. ഇന്ത്യയുടെ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള ക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ യുദ്ധഭീഷണി

ഇന്ത്യയാണ് പ്രകോപനത്തിന് തുടക്കിട്ടതെന്നും അയല്‍രാജ്യത്തിനെതിരെ ഏത് നീക്കത്തിനും തയ്യാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആക്രണത്തില്‍ നാട്ടുകാര്‍ കൊല്ലപ്പെട്ടന്നാണ് പാകിസ്ഥാന്റെ അവകാശ വാദം. കൊല്ലപ്പെട്ട സൈനിക കേണലിന്റെ ഏഴുവയസുള്ള മകന്റെ സംസ്‌കാര ചടങ്ങില്‍ പാക് പ്രധാനമന്ത്രിയും പ്രസിഡന്റും പങ്കെടുത്തു. ഇന്ത്യ സിവിലയന്‍മാരെ മനഃപൂര്‍വം ലക്ഷ്യംവച്ചതാണെന്നും ഇത് ഭീരുത്വപ്രവൃത്തിയാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത മറുപടി നല്‍കുമെന്ന് പാക് നേതാക്കള്‍ പറഞ്ഞു

അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്ക് മുതിര്‍ന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ ആക്രമണത്തിനു മുതിര്‍ന്നാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്താന്‍ മടിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പാകിസ്ഥാന്‍ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ അതിശക്തമായി തിരിച്ചടിക്കാന്‍ തയ്യാറാണെന്നും ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ മറുപടി നല്‍കുമെന്ന് പാക് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നടപടികള്‍ മറ്റുരാജ്യങ്ങളെ അറിയിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമേരിക്ക, യുകെ, സൗദി അറേബ്യ, യുഎഇ, ജപ്പാന്‍, റഷ്യ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളോട് അജിത് ഡോവല്‍ വിവരങ്ങള്‍ ധരിപ്പിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ വിദേശകാര്യ മന്ത്രിയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവുമായും അദ്ദേഹം സംസാരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

SCROLL FOR NEXT