ടോക്കിയോ വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തീ പടർന്നപ്പോൾ, എപി 
World

ജപ്പാന്‍ വിമാന ദുരന്തത്തില്‍ അഞ്ചുമരണം; 379 യാത്രക്കാരെ രക്ഷപ്പെടുത്തി- വീഡിയോ 

ടോക്കിയോ വിമാനത്താവളത്തില്‍ ജപ്പാന്‍ യാത്രാവിമാനവും കോസ്റ്റ് ഗാര്‍ഡ് വിമാനവും തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തിലാണ് അപകടം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ:  ജപ്പാന്‍ വിമാന ദുരന്തത്തില്‍ അഞ്ചുമരണം. ടോക്കിയോ വിമാനത്താവളത്തില്‍ ജപ്പാന്‍ യാത്രാവിമാനവും കോസ്റ്റ് ഗാര്‍ഡ് വിമാനവും തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തിലാണ് അപകടം ഉണ്ടായത്. ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വിമാനത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കോസ്റ്റ് ഗാര്‍ഡ് ക്യാപ്റ്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ടോക്കിയോ ഹനേദ വിമാനത്താവളത്തിലാണ് സംഭവം. 379 യാത്രക്കാര്‍ ഉണ്ടായിരുന്ന ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവുമായാണ് കോസ്റ്റ് ഗാര്‍ഡ് വിമാനം കൂട്ടിയിടിച്ചത്. യാത്രാ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ജപ്പാന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

റണ്‍വേയില്‍ വച്ചാണ് കൂട്ടിയിടി സംഭവിച്ചത്. പിന്നാലെ വിമാനങ്ങളില്‍ തീപടരുകയായിരുന്നു. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഗ്നിശമനസേന തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഹനേദ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു റിപ്പോര്‍ട്ട്. വിമാനത്തിന്റെ ജനാലകളില്‍ കൂടി തീനാളങ്ങള്‍ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിലുണ്ട്. ജപ്പാനിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഹനേദ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ