ന്യൂസിലാൻഡിലെ കടലിൽ നിന്നും മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു/ ചിത്രം ട്വിറ്റർ 
World

കടലിൽ പൊങ്ങിക്കിടന്നത് 3.2 ടൺ കൊക്കെയ്‌ൻ, പിടിച്ചെടുത്ത് പൊലീസ്

ന്യൂസിലാൻഡിലെ കടലിൽ നിന്നും 500 മില്യൺ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടൺ: ന്യൂസിലാൻഡിലെ കടലിൽ നിന്നും 3.2 ടൺ കൊക്കെയ്‌ൻ പിടിച്ചെടുത്തു. ന്യൂസിലാൻഡ് പൊലീസും കസ്റ്റംസ് സർവീസും ന്യൂസിലൻസ് ഡിഫൻസ് ഫോഴ്‌സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പസഫിക് സമുദ്രത്തിൽ നിന്നും ഇത്രയും വലിയ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. വിപണിയിൽ ഇതിന് 500 മില്യൺ ഡോളറിലധികം വില വരും.

30 വർഷത്തേക്ക് വിപണിയിൽ എത്തിക്കാൻ പര്യപ്‌തമായ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം കേസിൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ല. രാജ്യത്ത് ഒറ്റത്തവണ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് അധികൃതർ അറിയിച്ചു.

പൊലീസിന്റെ ശ്രദ്ധികിട്ടാതിരിക്കാനാണ് മയക്കുരുന്ന് സംഘം ഇത് കടലിൽ ഉപേക്ഷിക്കുന്നത്. ഇത്തരത്തിൽ കടലിൽ ഉപേക്ഷിക്കുന്ന മയക്കുമരുന്ന് പാക്കറ്റുകൾ ഡീലർമാർ കപ്പലിലെത്തി ശേഖരിക്കുന്നതാണ് രീതിയെന്നുമാണ് ലഭിച്ച വിവരമെന്ന് പൊലീസ് കമ്മീഷണർ ആൻഡ്രൂ കോസ്റ്റർ പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം പൊലീസിന്റെ നേതൃത്വത്തിവ്‍ നശിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം