ചിത്രം: എഎഫ്പി 
World

ആശുപത്രി വാസത്തിന് ശേഷം ആദ്യ കുര്‍ബാനയില്‍ പങ്കെടുത്ത് മാര്‍പാപ്പ

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഓശാന ഞായര്‍ ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ശുപത്രി വാസത്തിന് ശേഷം, കുര്‍ബാനയില്‍ പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഓശാന ഞായര്‍ ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. ഇന്നലെയാണ് മാര്‍പാപ്പ ആശുപത്രി വിട്ടത്. 

ഓശാന ഞായര്‍ കുര്‍ബാനയില്‍ അദ്ദേഹം പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. മൂന്നുദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം സാന്താ മാര്‍ത്തയിലെ വസതിയിലേക്ക് തിരിച്ചത്. 

'ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു' എന്ന് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം തമാശയായി പറഞ്ഞിരുന്നു. 

റോമിലെ ജെമേലി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ മുഖ്യ കാര്‍മികത്വം വഹിക്കുമെന്നാണ് കരുതുന്നത്.

ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയ്ക്ക് വൈറല്‍ ബ്രോങ്കൈറ്റിസിനുള്ള ആന്റിബയോട്ടിക്കുകളാണ് നല്‍കിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍