ഫ്രാൻസിസ് മാർപാപ്പ എക്സ്
World

രക്തവും കണ്ണീരും ഇപ്പോഴും ചൊരിയപ്പെടുന്നു; ഇസ്രയേൽ - ഹമാസ് യുദ്ധ വാർഷികത്തിൽ ലോകരാജ്യങ്ങളെ വിമർശിച്ച് മാർപാപ്പ

ഒരു വർഷം മുൻപ് വെറുപ്പിന്റെ തിരികൊളുത്തപ്പെട്ടു. അത് ചെറിയ പൊട്ടിത്തെറിയല്ല ഉണ്ടാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

വത്തിക്കാൻ സിറ്റി: ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിൽ പശ്ചിമേഷ്യയിലെ കത്തോലിക്കർക്ക് തുറന്ന കത്തുമായി ഫ്രാൻസിസ് മാർപാപ്പ. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്ന കാര്യത്തിൽ ലോകശക്തികളുടെ നാണംകെട്ട പിടിപ്പില്ലായ്മയെ മാർപാപ്പ വിമർശിച്ചു.

"ഒരു വർഷം മുൻപ് വെറുപ്പിന്റെ തിരികൊളുത്തപ്പെട്ടു. അത് ചെറിയ പൊട്ടിത്തെറിയല്ല ഉണ്ടാക്കിയത്. അന്താരാഷ്ട്ര സമൂഹത്തിന്റെ നാണംകെട്ട പിടിപ്പില്ലായ്മയും ആയുധങ്ങളെ നിശബ്ദമാക്കുന്നതിലും യുദ്ധത്തിന്റെ ദുരന്തം അവസാനിപ്പിക്കുന്നതിലുമുള്ള വൻശക്തികളുടെ നിശബ്ദതയും കാരണം അത് വൻ അക്രമമായി പൊട്ടിത്തെറിച്ചു.”- മാർപാപ്പ കുറിച്ചു.

“രക്തവും കണ്ണീരും ഇപ്പോഴും ചൊരിയപ്പെടുന്നു. രോഷം വളർന്നുകൊണ്ടിരിക്കുന്നു. അതിനൊപ്പം പ്രതികാരവാഞ്ചയും. ഏറ്റവും ആവശ്യമായതും ഏറ്റവും ആഗ്രഹിക്കുന്നതുമായ കാര്യത്തെപ്പറ്റി, സമാധാനത്തെയും ചർച്ചയെയും പറ്റി, വളരെക്കുറച്ചു പേർക്കേ കരുതലുള്ളൂ” -അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി