പ്രതീകാത്മക ചിത്രം 
World

ആണ്‍കുഞ്ഞ് 'ഗ്യാരണ്ടി'; ഗര്‍ഭിണിയായ യുവതിയുടെ തലയില്‍ ആണി അടിച്ച് മന്ത്രവാദി

പാകിസ്ഥാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ ഗര്‍ഭിണിയായ യുവതിയുടെ തലയില്‍ മന്ത്രവാദി ആണി അടിച്ച് ചികിത്സ നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ ഗര്‍ഭിണിയായ യുവതിയുടെ തലയില്‍ മന്ത്രവാദി ആണി അടിച്ച് ചികിത്സ നടത്തി. ചുറ്റിക ഉപയോഗിച്ച് ആണി സ്വയം പുറത്തെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. യുവതിക്ക് പൂര്‍ണ ബോധം ഉണ്ടെന്നും കടുത്ത വേദന അനുഭവപ്പെടുന്നതായും പെഷവാറിലെ ആശുപത്രിയിലെ ഡോക്ടര്‍ ഹൈദര്‍ ഖാന്‍ പറയുന്നു.

യുവതിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആണി നീക്കം ചെയ്തതായും ഡോക്ടര്‍ അറിയിച്ചു. അഞ്ച് സെന്റീമീറ്ററോളം ആഴത്തില്‍ സ്ത്രീയുടെ നെറ്റിയില്‍ ആണി തുളച്ചുകയറിയെങ്കിലും തലച്ചോറിനെ ബാധിച്ചിട്ടില്ല. ചുറ്റികയോ മറ്റ് ഭാരമേറിയ വസ്തുവോ ഉപയോഗിച്ചായിരിക്കും ആണി തറച്ചതെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രവാദിയുടെ ഉപദേശപ്രകാരം താന്‍ സ്വയം തലയില്‍ ആണി അടിച്ചതാണെന്നാണ് ആശുപത്രി ജീവനക്കാരോട് യുവതി ആദ്യം പറഞ്ഞത്. പിന്നീട് അയാള്‍ തന്നെയാണ് ചെയ്തതെന്ന് മൂന്ന് പെണ്‍മക്കളുടെ അമ്മയായ യുവതി സമ്മതിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്

'വീട്ടില്‍ പോയി നിന്റെ ഭാര്യയോട് പറ'; അവഹേളിക്കാന്‍ ശ്രമിച്ച യൂട്യൂബറുടെ വായടപ്പിച്ച് അഞ്ജലി ആനന്ദ്

ചരിത്രം കുറിച്ച് ഇഷാന്‍ കിഷന്‍; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍, 708ന് പുറത്ത്

മാസ് ആക്ഷനിൽ മമ്മൂട്ടിക്കാലം; കത്തിക്കേറാൻ മമ്മൂട്ടിപ്പടങ്ങൾ

കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്