Karachi protest A P
World

കറാച്ചി യുഎസ് കോൺസുലേറ്റ് ആക്രമിച്ചു; വെടിയുതിർത്ത് സുരക്ഷാസേന; 9 മരണം, നിരവധി പേർക്ക് പരിക്ക്

കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ചു കയറുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് ആക്രമിച്ച് ജനക്കൂട്ടം. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ കൊലപാതകത്തിനെതിരെയാണ് ഇറാൻ അനുകൂലികളുടെ പ്രതിഷേധം നടന്നത്. സംഘർഷത്തിലും വെടിവെപ്പിലും 9 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

കറാച്ചിയിലെ യുഎസ് എംബസിയിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ചു കയറുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസേന പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. "കറാച്ചിയിലെ സിവിൽ ആശുപത്രികളിലേക്ക് എട്ട് മൃതദേഹങ്ങൾ മാറ്റി. സംഘർഷത്തിൽ 20 പേർക്ക് പരിക്കേറ്റുവെന്നും എദി ഫൗണ്ടേഷൻ റെസ്‌ക്യൂ സർവീസ് വക്താവ് മുഹമ്മദ് അമിൻ പറഞ്ഞു.

പലർക്കും വെടിയേറ്റ മുറിവുകളുണ്ടായിരുന്നുവെന്നും അമീൻ കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ഷിയ മുസ്ലീങ്ങൾ ആദരിക്കുന്ന ഖമേനിയുടെ കൊലപാതകമാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റിലേക്ക് പ്രതിഷേധക്കാർ എത്താനിടയാക്കിയത്. പ്രധാന ഗേറ്റ് കടന്ന് കോൺസുലർ കെട്ടിടത്തിന്റെ ഡ്രൈവ്‌വേയിലേക്ക് എത്തിയ പ്രതിഷേധക്കാർ കോൺസുലേറ്റ് ഓഫീസിലെ ജനാലകൾ തകർത്തു.

കണ്ണീർ വാതകം പ്രയോ​ഗിച്ചിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. "കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് ഞങ്ങൾ തീയിടുകയാണ്. ദൈവം നിശ്ചയിച്ചിരിക്കുന്നു, ഞങ്ങളുടെ നേതാവിന്റെ കൊലപാതകത്തിന് ഞങ്ങൾ പ്രതികാരം ചെയ്യും." പ്രതിഷേധക്കാർ പറഞ്ഞു. തീയിടാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇറാനെ പിന്തുണച്ച് പാക്കിസ്ഥാന്റെ വിവിധ മേഖലകളിൽ പ്രതിഷേധം നടന്നു. ഐക്യരാഷ്ട്രസംഘടനയുടെ ഒരു പ്രാദേശിക ഓഫിസടക്കം നിരവധി കെട്ടിടങ്ങൾ അടിച്ചുതകർത്തു.

Amid escalating Iran-Israel tensions, a mob attacked the US consulate in Karachi. The protests were held by pro-Iran protesters against the assassination of Iran's Supreme Leader Ayatollah Ali Khamenei.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​ഗ്യാസ് ട്രബിൾ അലട്ടാറുണ്ടോ? അഞ്ച് മിനിറ്റിൽ പരിഹാരമുണ്ട്

സാരികൾ എങ്ങനെ പുതിയത് പോലെ സൂക്ഷിക്കാം ?

ആറാം ക്ലാസ് മുതലുള്ള പ്രണയം, പിരിയുന്നത് 30-ാം വയസില്‍; മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; മനസ് തുറന്ന് ലെന

'മ്ലാത്തി ചേട്ടത്തിയെ എങ്ങനെ ഇതിലേക്ക് കൊണ്ടുവന്നു ?'; ധനുഷ് ചോദിച്ചതിനെക്കുറിച്ച് 'എക്കോ' സംവിധായകൻ

ജഗദീശ്വരിയായ 'ആദിപരാശക്തി', അഞ്ചുഭാവങ്ങളില്‍ ഭഗവതി, അംഗരക്ഷകനായി അയ്യപ്പന്‍; ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ആരാധനയും സവിശേഷതകളും അറിയാം

SCROLL FOR NEXT