യുഎന്‍ 
World

ഹോര്‍മൂസ് തുറക്കാനുള്ള പ്രമേയം; പാകിസ്ഥാന്‍ വിട്ടുനിന്നു, വീറ്റോ ചെയ്ത് ചൈനയും റഷ്യയും

Author : സമകാലിക മലയാളം ഡെസ്ക്

ജനീവ: ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. സമ്മര്‍ദം ഉപയോഗിച്ച് ഹോര്‍മുസ് തുറക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി.

ബഹ്‌റൈന്‍ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി 11 രാജ്യങ്ങള്‍ വോട്ട് ചെയ്തു. പാകിസ്ഥാനും കൊളംബിയയും വിട്ടുനിന്നു. ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഇറാന്‍ തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണിയുടെ സമയപരിധി അവസാനിക്കാന്‍ മണക്കൂറുകള്‍ മാത്രമം ശേഷിക്കെയാണ് യുഎന്നിലെ പ്രമേയം. റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു.

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഉറപ്പാക്കുന്നതിനും സൈനിക നടപടിയുള്‍പ്പെടെ തേടിക്കൊണ്ടായിരുന്നു പ്രമേയത്തില്‍ ആദ്യമുണ്ടായിരുന്ന നിര്‍ദേശം. 15 അംഗ സുരക്ഷാ കൗണ്‍സിലിലെ വീറ്റോ അധികാരമുള്ള രാജ്യങ്ങളായ റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവര്‍ ബലപ്രയോഗം അംഗീകരിക്കുന്നതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന്, ആക്രമണ നടപടിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഒഴിവാക്കി പ്രമേയം പരിഷ്‌കരിച്ചിരുന്നു.

Russia and China blocked the 2026 UN resolution regarding the Hormuz Strait.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

അമ്മയും മകനും മേയര്‍മാര്‍; ബ്രിട്ടനിലെ ഇന്ത്യന്‍ വിജയഗാഥ

പഴങ്ങൾ പെട്ടെന്ന് ചീഞ്ഞുപോകുന്നുണ്ടോ? ഇവ ശ്രദ്ധിക്കാം

8 വര്‍ഷത്തെ നിയമപോരാട്ടം; അര്‍ഹതപ്പെട്ട പ്രമോഷന്‍ നേടിയെടുത്ത് ഭിന്നശേഷിക്കാരനായ ഡോക്ടര്‍

ലയണൽ മെസിക്ക് പരിക്ക്? ഫിഫ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം,ആശങ്ക

SCROLL FOR NEXT