Ai  Google gemini
World

യുക്രൈയ്‌നില്‍ കപ്പലിനു നേരെ റഷ്യന്‍ ആക്രമണം; മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കീവ്: യുക്രൈയ്ന്‍ നഗരമായ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ മലയാളിയടക്കം നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ആകെ 10 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഇന്ത്യക്കാരന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (26) ആണ് കൊല്ലപ്പെട്ട മലയാളി.

ഗിനിയ-ബിസാവു പതാകയുള്ള കപ്പലിന് നേരെയാണ് റഷ്യന്‍ ക്രൂസ് മിസൈല്‍ ആക്രമണം ഉണ്ടായത്.'ഗോള്‍ഡന്‍ ലിയോ' എന്ന കപ്പലിനു നേരെയായിരുന്നു ആക്രമണമെന്നും യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഇന്ത്യന്‍, സിറിയന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷ്യധാന്യങ്ങള്‍ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്.

ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത് ഇതില്‍ 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവിക സേന അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ യുക്രെയ്ന്‍ സ്വദേശിയായ പൈലറ്റുമുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖലയില്‍ തുടര്‍ച്ചയായ റഷ്യന്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജൂലൈയില്‍ മാത്രം റഷ്യന്‍ ആക്രമണങ്ങളില്‍ 28 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ഒലെ കിപ്പര്‍ പറഞ്ഞു.

Russian attack on ship in Ukraine: 10 people including a Malayali killed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാന മന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രതിഷേധം; നയിച്ച് രാഹുലും പ്രിയങ്കയും; മുഖ്യമന്ത്രി വിഡി സതീശനും സമരമുഖത്ത്

'ചെറിയൊരു തെറ്റിദ്ധാരണ പോലും ദുരന്തത്തിന് കാരണമാകാം'; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് ഉടന്‍ നിര്‍ത്തിവെയ്ക്കണം; പൈലറ്റുമാരുടെ സംഘടന

അഞ്ചിൽ കൂടുതൽ മരുന്നുകൾ കഴിക്കുന്നവരാണോ നിങ്ങൾ? എന്താണ് 'പോളിഫാർമസി'?

'ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് താങ്കളുടെ കുട്ടിയായിരുന്നെങ്കിൽ ഇത് പറയുമായിരുന്നോ?': ആരോഗ്യ മന്ത്രിയോട് ശോഭ സുരേന്ദ്രൻ

റിസര്‍വ് ബാങ്കിന്റെ പ്രത്യേക ഇളവുകള്‍ നേട്ടമാക്കി; നാട്ടിലേക്ക് കൂടുതല്‍ പണം അയച്ച് പ്രവാസികള്‍