കൊല്ലപ്പെട്ട യുവതി- ട്രംപ്‌ 
World

'അവള്‍ മോശമായാണ് പെരുമാറിയത്'; വാഹനപരിശോധനയ്ക്കിടെ മുന്നോട്ടെടുത്ത യുവതിയെ വെടിവച്ചു കൊന്നു; ന്യായീകരിച്ച് ട്രംപ്

യു എസ് പൗരയായ റെനെ നിക്കോള്‍ ഗുഡ് ആണു കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയപ്പലിസ് നഗരത്തില്‍ ഇമിഗ്രേഷന്‍ ഏജന്റ് പൊതുനിരത്തില്‍ സ്ത്രീയെ വെടിവച്ചുകൊന്ന സംഭവത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആ സ്ത്രീ ഉദ്യോഗസ്ഥനെ വണ്ടിയിടിച്ച് വീഴ്ത്താന്‍ ശ്രമിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു

ഇത്തരം സാഹചര്യങ്ങളില്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുന്നത് ശരിയാണോ ചോദ്യത്തിന്, 'അവള്‍ വളരെ മോശമായാണ് പെരുമാറിയത്. അവള്‍ അയാളുടെ മേല്‍ വണ്ടി ഓടിച്ചു കയറ്റി' എന്നായിരുന്നു മറുപടി. യു എസ് പൗരയായ റെനെ നിക്കോള്‍ ഗുഡ് ആണു കൊല്ലപ്പെട്ടത്.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള വാഹനപരിശോധനയ്ക്കു കാര്‍ തടഞ്ഞതു കൂട്ടാക്കാതെ മുന്നോട്ടെടുത്തപ്പോഴാണ് ഉദ്യോഗസ്ഥന്‍ 2 തവണ നിറയൊഴിച്ചത്. ഉദ്യോഗസ്ഥനെ വണ്ടിയിടിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ചപ്പോഴാണു വെടിവച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. 3 കുട്ടികളുടെ അമ്മയും കവിയുമായ റെനെ, 6 വയസ്സുള്ള മകനെ സ്‌കൂളിലാക്കി തിരിച്ചുപോകുമ്പോഴാണു സംഭവം. കൊളറാഡോയില്‍ ജനിച്ച യുവതി അടുത്തിടെയാണു മിനസോട്ടയിലേക്കു താമസം മാറിയത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മിനിയപ്പലിസ്, സെന്റ് പോള്‍ നഗരങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. ന്യൂയോര്‍ക്ക്, ഷിക്കാഗോ, സിയാറ്റില്‍, കൊളംബസ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ആത്മരക്ഷാര്‍ഥമാണു ഓഫിസര്‍ വെടിയുതിര്‍ത്തതെന്നു ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം ന്യായീകരിച്ചു.

മുഖംമൂടി ധരിച്ച സായുധ ഓഫിസര്‍ കാര്‍ തടഞ്ഞ് റെനിയോടു പുറത്തിറങ്ങാന്‍ ആവശ്യപ്പെടുന്നതു വിഡിയോയില്‍ കാണാം. വണ്ടിയുടെ ഡോര്‍ ഹാന്‍ഡിലില്‍ ഉദ്യോഗസ്ഥന്‍ പിടിച്ചതിനു പിന്നാലെയാണ് കാര്‍ മുന്നോട്ടെടുത്തത്. വണ്ടിയുടെ മുന്നില്‍ നിന്ന ഓഫിസറാണു നിറയൊഴിച്ചത്.

"She Behaved Horribly": Trump Defends Immigration Officer Who Shot Woman

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കളെന്ന് ഇറാന്‍, ശക്തമായ നടപടിയെന്ന് മുന്നറയിപ്പ്; പ്രതികരിച്ച് ലോകരാഷ്ട്രങ്ങള്‍

ഫോട്ടോജേര്‍ണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു

ഒന്നാം ക്ലാസുകാരന്റെ ബാഗിന് ഭാരം, തുറന്നു നോക്കിയപ്പോള്‍ മൂര്‍ഖന്‍ പാമ്പ്

ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാവീഴ്ച, 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു, ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്

നിയുക്തി മെഗാ തൊഴിൽമേള, ജനുവരി 31 ന് തിരുവനന്തപുരത്ത്

SCROLL FOR NEXT