Shooting at crowded South Carolina bar leaves four dead  
World

അമേരിക്കയില്‍ ബാറില്‍ വെടിവെപ്പ്, നാല് പേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്ക്

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍: തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിനയില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

നൂറിലധികം പേര്‍ ബാറില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു വെടിവെപ്പ്. വെടിവെപ്പിനെ തുടര്‍ന്ന് ബാറില്‍ നിന്ന് പുറത്തേക്ക് ആളുകള്‍ ചിതറിയോടി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിക്കായി സൗത്ത് കരോലിന പൊലീസ് തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 2022 നവംബറിലും ഇന്നലെ ആക്രമണം ഉണ്ടായ വില്ലീസ് ബാറില്‍ വെടിവെപ്പ് ഉണ്ടായിരുന്നു.

അമേരിക്കയിലെ തോക്ക് സംസ്‌കാരത്തെ കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് യുഎസില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ മാന്‍ഹട്ടനിലുണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. റൈഫിളുമായി കെട്ടിടത്തില്‍ പ്രവേശിച്ച അക്രമി ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും സ്വയം വെടിയുതിര്‍ത്ത് മരിച്ചിരുന്നു.

A mass shooting at a crowded bar in the southern US state of South Carolina has left four people dead and at least 20 injured.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT