ഫോട്ടോ: ട്വിറ്റർ 
World

 54 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ ഒരു അന്താരാഷ്ട്ര വിമാനം പറന്നിറങ്ങി!

മാലദ്വീപില്‍ നിന്നുള്ള വിമാനമാണ് കഴിഞ്ഞ ദിവസം ഇവിടെ ലാന്‍ഡ് ചെയ്തത്. 50 സീറ്റുള്ള വിമാനമാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയിലെ ഏറ്റവും പഴക്കം ചെന്ന വിമാനത്താവളത്തില്‍ ഒടുവില്‍ ഒരു അന്താരാഷ്ട്ര വിമാനം പറന്നിറങ്ങി. 1938ലാണ് കൊളംബോയിലെ രത്മലാന അന്താരാഷ്ട്ര വിമാനത്താവളം തുറന്നത്. 30 വര്‍ഷത്തോളം ഇവിടെ അന്താരാഷ്ട്ര വിമാനങ്ങള്‍ വന്നിരുന്നു. പിന്നീട് നിലച്ചു. ഇപ്പോള്‍, നീണ്ട 54 വര്‍ഷങ്ങള്‍ വേണ്ടി വന്നു ഇവിടെ ഒരു അന്താരാഷ്ട്ര വിമാനം ഇറങ്ങാന്‍. 

മാലദ്വീപില്‍ നിന്നുള്ള വിമാനമാണ് കഴിഞ്ഞ ദിവസം ഇവിടെ ലാന്‍ഡ് ചെയ്തത്. 50 സീറ്റുള്ള വിമാനമാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് വിമാനം നടത്തുക. ഇത് അഞ്ച് സര്‍വീസുകളായി ഉയര്‍ത്തുമെന്ന് ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 

1960ല്‍ ബണ്ഡാരനായകെ വിമാനത്താവളം കമ്മീഷന്‍ ചെയ്തതോടെയാണ് രത്മലാന വിമാനത്താവളം ആഭ്യന്തര എയര്‍പോര്‍ട്ടായി മാറിയത്. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലാണ് ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളവും ഇതുതന്നെയാണ്. 

അതേസമയം രത്മലാന രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന എയര്‍പോര്‍ട്ടാണ്. ഒരുകാലത്ത് ശ്രീലങ്കയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളവും ഇതുതന്നെയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

SCROLL FOR NEXT