Strait Of Hormuz 
World

ഹോർമുസ് തുറന്നു, എല്ലാ വാണിജ്യ കപ്പലുകൾക്കും ​'ഗ്രീൻ സി​ഗ്നൽ'

താത്കാലിക വെടി നിർത്തലിന്റെ 10 ദിവസങ്ങളിലാണ് കപ്പലുകൾക്ക് യാത്രാ അനുമതിയെന്ന് ഇറാൻ

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്റാൻ: താത്കാലിക വെടിനിർത്തൽ അവസാനിക്കുന്നതു വരെ ഹോർമുസ് കടലിടുക്ക് തുറന്നു കിടക്കുമെന്നു ഇറാൻ. ഇസ്രയേൽ- ലെബനൻ താത്കാലിക വെടിനിർത്തലിന്റെ പത്ത് ദിവസമാണ് ഹോർമുസ് പൂർണമായും തുറന്നു കിടക്കുകയെന്നു ഇറാൻ പ്രഖ്യാപിച്ചു. ഇത്രയും ദിവസം ഹോർമുസ് തുറന്നു കിടക്കുമെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബാദ് അരാ​ഗ്ചി വ്യക്തമാക്കി.

വെടിനിർത്തൽ അവസാനിക്കുന്നതു വരെ എല്ലാ വാണിജ്യ കപ്പലുകൾക്കും യാത്ര ചെയ്യാമെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ അറിയിച്ചു. എന്നാൽ ഇറാന്റെ പോർട്സ് ആൻഡ് മാരിടൈം ഓർ​ഗനൈസേഷൻ നേരത്തെ തന്നെ അറിയിച്ച റൂട്ടിലൂടെ അല്ലാതെ യാത്ര അരുതെന്നും അരാ​ഗ്ചി പറഞ്ഞു.

ഇറാന്റെ തീരുമാനത്തിനു നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യലിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. 'ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുമെന്നും എല്ലാ വാണിജ്യ കപ്പലുകൾക്കും യാത്ര ചെയ്യാമെന്നും ഇറാൻ ഇപ്പോൾ അറിയിച്ചു, നന്ദി'- എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.

Completely Open: Iran restores Strait of Hormuz access for commercial vessels during Lebanon ceasefire

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാടന്‍ പാട്ടു മാത്രമല്ല, നാടന്‍ തല്ലും കൈവശമുണ്ടത്രേ'; പരിഹസിച്ച് ശിവന്‍ കുട്ടി

'എങ്ങനെ മനസു വന്നു', ഒപ്പം നടന്നവരെ ചതിക്കുഴിയില്‍ വീഴ്ത്തി; ശ്രീഹരി കോളജിലെ ചടങ്ങുകളില്‍ പ്രധാന ഫോട്ടോഗ്രാഫര്‍

കേന്ദ്ര സർക്കാരിൽ 1,748 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, കേരളത്തിൽ പരീക്ഷ എഴുതാം !

ദോശമാവ് സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ, ഫ്രിഡ്ജ് ഇല്ലെങ്കിൽ എന്തുചെയ്യണം?

ഷൂട്ടിനിടെ അക്ഷയ് ആമിറിന്റെ കരണത്ത് അടിച്ചത് 17 തവണ; മുഖം നീരുവന്ന് വീര്‍ത്തു; വെളിപ്പെടുത്തി ഫര്‍ഹാന്‍ അക്തര്‍