ഞായറാഴ്ച എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഫ്ഗാന്‍ ധനകാര്യ മന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത് 
World

അയല്‍പക്കത്തെ 'സ്ത്രീകളെ കാണുന്ന' ജനാലകള്‍ വേണ്ട; കെട്ടി മറയ്ക്കാന്‍ താലിബാന്‍ നിര്‍ദേശം

സ്ത്രീകള്‍ അടുക്കളകളിലോ, മുറ്റങ്ങളിലോ ജോലി ചെയ്യുന്നത്, കിണറുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നത് തുടങ്ങിയവ മറ്റുള്ളവര്‍ കാണുന്നത് അശ്ലീല പ്രവൃത്തിയായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ വക്താവ് സബിഹുല്ല മുജാഹിദ്

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കടുപ്പിച്ച് താലിബാന്‍. സ്ത്രീകള്‍ താമസിക്കുന്ന സ്ഥലങ്ങളെ അഭിമുഖീകരിക്കുന്ന കെട്ടിടങ്ങള്‍ക്ക് ജനാലകള്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്. ഇത്തരം സ്ഥലങ്ങളില്‍ ജനാലകളുണ്ടെങ്കില്‍ അത് മറയ്ക്കണം. സ്ത്രീകള്‍ ജോലി ചെയ്യുന്ന സര്‍ക്കാരിതര സ്ഥാപനങ്ങള്‍(എന്‍ജിഒ) പൂട്ടിക്കുമെന്നും താലിബാന്‍ ഭരണകൂടം അറിയിച്ചു. ഇസ്ലാമിക ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിനാല്‍ അഫ്ഗാന്‍ സ്ത്രീകളുടെ ജോലി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എന്‍ജിഒകളോട് പറഞ്ഞതിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ നിര്‍ദേശം.

ഞായറാഴ്ച എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഫ്ഗാന്‍ ധനകാര്യ മന്ത്രാലയം പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉത്തരവ് പാലിക്കാത്ത പക്ഷം അഫ്ഗാനില്‍ പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും വ്യക്തമാക്കുന്നു. സ്ത്രീകളെ കാണുന്ന തരത്തില്‍ ജനാലകളുള്ള കെട്ടിടങ്ങളുണ്ടെങ്കില്‍ അവ മറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. സ്ത്രീകള്‍ അടുക്കളകളിലോ, മുറ്റങ്ങളിലോ ജോലി ചെയ്യുന്നത്, കിണറുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നത് തുടങ്ങിയവ മറ്റുള്ളവര്‍ കാണുന്നത് അശ്ലീല പ്രവൃത്തിയായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ വക്താവ് സബിഹുല്ല മുജാഹിദ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുക്കുന്നത്. അതിനുശേഷം സ്ത്രീകള്‍ക്ക് വേണ്ടിയുള്ള എല്ലാ പുരോഗമന നയങ്ങളെയും പൊളിച്ചെഴുതുന്ന നിയമങ്ങളാണ് താലിബാന്‍ നടപ്പിലാക്കുന്നത്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആറാം ക്ലാസിനപ്പുറം വിദ്യാഭ്യാസം നല്‍കരുതെന്നാണ് താലിബാന്‍ നിയമം. സ്ത്രീകള്‍ക്ക് ജോലിക്ക് പോകാനും പാര്‍ക്കുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പോകാനും അനുവാദമില്ല. പൊതുസ്ഥലത്ത് സ്ത്രീകള്‍ക്ക് പാടാനുള്ള അനുമതി നേരത്തെ തന്നെ നിരോധിച്ചിരുന്നു. സ്ത്രീകളെ ജോലിക്കെടുക്കുന്ന അഫ്ഗാനിലെ ദേശീയ, വിദേശ സര്‍ക്കാതിര ഗ്രൂപ്പുകളും അടച്ചു പൂട്ടുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

SCROLL FOR NEXT