പിടിഐ ചിത്രം 
World

'ലോകത്തെ അഭിസംബോധന ചെയ്യണം'; യുഎന്നില്‍ സംസാരിക്കാന്‍ അനുമതി തേടി താലിബാന്‍

യുഎന്‍ പൊതുസഭയില്‍ ലോകത്തെ അഭിസംബോധന ചെയ്യാന്‍ അനുമതി തേടി താലിബാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ ലോകത്തെ അഭിസംബോധന ചെയ്യാന്‍ അനുമതി തേടി താലിബാന്‍. ദോഹ ഘടകം വക്താവ് സുഹൈല്‍ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യുഎന്‍ അംബാസഡറായി പ്രഖ്യാപിച്ചു.

താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയാണ് തങ്ങള്‍ക്കും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറലിന് കത്തയച്ചത്. അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ,യുഎന്‍ ഉള്‍പ്പെടെയുള്ളവ തങ്ങളുമായി സഹകരിക്കണമെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും താലിബാന്‍ പറഞ്ഞിരുന്നു. കത്ത് കിട്ടിയ വിവരം  യുഎന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

താലിബാന്റെ ആവശ്യം, അമേരിക്ക, റഷ്യ,ചൈന എന്നിവരുള്‍പ്പെടുന്ന ഒന്‍പതംഗ സമിതി പരിശോധിക്കും. യുഎന്‍ യോഗം അവസാനിക്കുന്ന തിങ്കളാഴ്ചയ്ക്ക് മുന്‍പ് യോഗം ചേരാന്‍ സാധ്യതയില്ല. അതിനാല്‍ താലിബാന്റെ ആവശ്യം പരിഗണിക്കപ്പെട്ടേക്കില്ല എന്നാണ് സൂചന.

അതേസമയം താലിബാന്‍ പുറത്താക്കിയ മുന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഗുലാം ഇസാക്സായി ന്യൂയോര്‍ക്കിലുണ്ട്.അദ്ദേഹത്തിന്റെ ദൗത്യം അവസാനിച്ചെന്നും അഫ്ഗാനെ നിലവില്‍ ഗുലാം ഇസാക്‌സായി പ്രതിനിധീകരിക്കുന്നില്ലെന്നും താലിബാന്‍ കത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം