മലമുകളില്‍ നിന്ന് താഴേക്ക് വീഴുന്ന കാര്‍, ടെലിവിഷന്‍ ചിത്രം 
World

മലമുകളില്‍ നിന്ന് കാര്‍ കൊക്കയിലേക്ക്, പിടിച്ചുനിര്‍ത്താന്‍ കുടുംബത്തിന്റെ ശ്രമം - വൈറല്‍ വീഡിയോ 

ചൈനയിലെ സിന്‍ജിയാങ്ങിലെ ഡ്യൂക്ക് ഹൈവേയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

മലഞ്ചെരിവില്‍ നിന്ന് കാര്‍ കൊക്കയിലേക്ക് മറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. കാറില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ ഒഴികെ കുടുംബത്തിലെ മറ്റംഗങ്ങള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രകൃതിഭംഗി ആസ്വദിക്കാന്‍ നിര്‍ത്തിയിട്ട കാറാണ് തനിയെ മുന്നോട്ടുനീങ്ങിയത്. കൊക്കയിലേക്ക് മറിയുന്നതിന് തൊട്ടുമുന്‍പ് ചൈനീസ് പൗരനും പ്രായമുള്ള സ്്ത്രീയും രക്ഷപ്പെടുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ചൈനയിലെ സിന്‍ജിയാങ്ങിലെ ഡ്യൂക്ക് ഹൈവേയിലാണ് സംഭവം. പ്രകൃതി സുന്ദരമായ കാഴ്ചകള്‍ കണ്ടപ്പോള്‍ വാഹനം നിര്‍ത്തിയപ്പോഴാണ് അപകടം ഉണ്ടായത്. വാഹനം മലഞ്ചെരിവില്‍ നിന്ന് കൊക്കയിലേക്ക് തനിയെ നീങ്ങുകയായിരുന്നു. കാര്‍ പിടിച്ചുനിര്‍ത്താന്‍ യുവാവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈസമയത്ത് കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന പ്രായമുള്ള സ്ത്രീ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കൊക്കയിലേക്ക് വീഴുന്നതിന് മുന്‍പ് സ്ത്രീ പുറത്തേയ്ക്ക് ചാടി ഇറങ്ങിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. അതിനിടെ കാറിന്റെ മറുവശത്ത് കൂടി ഒരു കുട്ടി പുറത്തേയ്ക്ക് ചാടി രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ കാറിന്റെ മുന്‍സീറ്റില്‍ ഇരുന്നിരുന്ന യുവതിക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. സീറ്റ് ബെല്‍റ്റ് ഊരി പുറത്ത് കടക്കുന്നതിന് മുന്‍പ് തന്നെ വാഹനം കൊക്കയിലേക്ക് മറിഞ്ഞിരുന്നു. എന്നാല്‍ യുവതിയും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹാന്‍ഡ് ബ്രൈക്ക് കൃത്യമായി പ്രവര്‍ത്തിക്കാതിരുന്നതാണോ അപകടത്തിന് കാരണം എന്ന് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്‌ഐപി പ്ലാന്‍