പ്രതീകാത്മക ചിത്രം AI Generated
World

'ട്രംപിന്റെ കൈവിട്ട കണക്ക്': 60 ദിവസത്തെ ചെലവ് 3 ലക്ഷം കോടി; 'എന്നിട്ട് എന്തു നേടി'യെന്ന് ഡെമോക്രാറ്റുകാര്‍

രണ്ടാഴ്ച മുന്‍പ് അമേരിക്ക അവതരിപ്പിച്ച കണക്കുകളേക്കാള്‍ ഏകദേശം 16 ശതമാനം വര്‍ധനവാണ് ആകെ ചെലവില്‍ സംഭവിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : ഇറാനുമായുള്ള യുദ്ധത്തിനായി കഴിഞ്ഞ രണ്ടുമാസക്കാലം അമേരിക്ക ചെലവിട്ടത് 29 ബില്യണ്‍ ഡോളര്‍. ഇന്ത്യന്‍ രൂപ ഏകദേശം 2,77,331 കോടിവരും ഇത്.

കണക്കാക്കിയതിനേക്കാള്‍ 400 കോടി ഡോളര്‍ അധികം ചെലവായിട്ടുണ്ട്. യുദ്ധച്ചെലവ് കുത്തനെ ഉയരുന്നതായും പെന്റഗണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

രണ്ടാഴ്ച മുന്‍പ് അവതരിപ്പിച്ച കണക്കുകളേക്കാള്‍ ഏകദേശം 16 ശതമാനം വര്‍ധനവാണ് ആകെ ചെലവില്‍ സംഭവിച്ചിരിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടന്ന ബജറ്റ് ഹിയറിങ്ങിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.

"ഇത്രയും ചെലവഴിച്ചിട്ട് നമ്മളെന്താണ് നേടിയ"തെന്ന് ഹൗസ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് നേതാവ് റോസ ഡിലോറോ ചോദിച്ചു. സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ യുദ്ധച്ചെലവ് 25 ബില്ല്യണായിരുന്നു, അധികച്ചെലവ് എങ്ങനെ സംഭവിച്ചുവെന്നും പ്രതിപക്ഷം ചോദിച്ചു.

യുദ്ധത്തില്‍ നശിച്ച സൈനിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍, മിസൈല്‍-ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങളുടെ പുനസ്ഥാപനം, പശ്ചിമേഷ്യയില്‍ തുടരുന്ന സൈനിക സാന്നിധ്യത്തിന്റെ പ്രവര്‍ത്തനച്ചെലവ് എന്നിവയാണ് ചെലവ് കുതിച്ചുയരാന്‍ കാരണമായതെന്ന് പെന്റഗണ്‍ വ്യക്തമാക്കി. എന്നാല്‍ യഥാര്‍ഥ ചെലവ് ഇതിലുമധികമാണെന്നാണ് ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

വിവിധ സൈനിക താവളങ്ങളുടെ പുനര്‍നിര്‍മാണത്തിനായുള്ള ചെലവുകളും പുതിയ ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. അത് ഉള്‍പ്പെടുത്തിയാല്‍ ആകെ ചെലവ് 50 ബില്ല്യണ്‍ ഡോളര്‍ കടക്കുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ യുഎസിന് സാമ്പത്തിക തിരിച്ചടിയായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കുന്ന ഇറാനിയന്‍ ഷഹീദ് ഡ്രോണുകളെ തകര്‍ക്കാന്‍ അമേരിക്ക കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന പേട്രിയറ്റ്, താഡ് മിസൈലുകളാണ് ഉപയോഗിക്കുന്നത്.

ടോമാഹോക്ക് മിസൈലുകള്‍, പാട്രിയറ്റ് ഇന്റര്‍സെപ്റ്ററുകള്‍, മറ്റ് നൂതന ആയുധങ്ങള്‍ എന്നിവയുടെ ഇന്‍വെന്ററികള്‍ ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അത് നികത്താന്‍ വര്‍ഷങ്ങളെടുക്കുമെന്നും ഡെമോക്രാറ്റിക് നേതാക്കള്‍ ആരോപിച്ചു.

യുദ്ധച്ചെലവിനൊപ്പം ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളും ശക്തമാവുകയാണ്. ഹോര്‍മുസ് പ്രതിസന്ധി എണ്ണവില ഉയര്‍ത്തുകയും അന്താരാഷ്ട്ര വിപണികളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധച്ചെലവിനെതിരെ രാജ്യത്തിനകത്തു നിന്നു തന്നെ രാഷ്ട്രീയ വിമര്‍ശനങ്ങളും ശക്തമാണ്.

The US has spent $29 billion in the last two months on the war with Iran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര വ്യാപനം, മുൻകരുതൽ വേണം

ചോറു പഴകാതെ സൂക്ഷിക്കാൻ എളുപ്പവഴികൾ

'ദൈവം ഇന്നാ പിടിച്ചോ എന്ന് പറഞ്ഞ് തന്നതാണ് ഇന്ദ്രൻസ് സാറിനെ; കറുപ്പിൽ അദ്ദേഹത്തിന് ദേശീയ അവാർഡ് കിട്ടിയാൽ സന്തോഷം'

മഹീന്ദ്ര സർവീസിൽ അതൃപ്തി; വാഹന വിൽപ്പനയ്ക്കും അറ്റകുറ്റപ്പണിക്കുമായി പ്രത്യേക നിയമം വേണം, ഥാർ ഉടമ ഹൈക്കോടതിയിൽ

SCROLL FOR NEXT