ഇസ്ലാമബാദ്: പാക് അധീന കശ്്മീരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തുന്ന ക്രൂരമായ അടിച്ചമര്‍ത്തലിനെ ന്യായീകരിച്ച് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വീണ്ടും വിവാദത്തില്‍. പ്രതിഷേധക്കാരെ ഇന്ത്യയെപ്പോലെ ശത്രുക്കളായാണ് കാണുന്നതെന്ന പരാമര്‍ശമാണ് ഇത്തവണ വിവാദമായത്. പാക് സേന നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ റാവലക്കോട്ട് മേഖലയില്‍ 32 കശ്മീരി പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ പുറത്തുവന്ന വിഡിയോയിലാണ് ഖ്വാജ ആസിഫിന്റെ വിവാദ പരാമര്‍ശം.
'ആസാദ് കശ്മീരിലെ പ്രതിഷേധക്കാരെ ഞാന്‍ ഇന്ത്യയുടെ അതേ ഗണത്തിലാണ് പെടുത്തുന്നത്. ഇന്ത്യയെപ്പോലെ തന്നെ അവരെയും ശത്രുക്കളായാണ് കാണുന്നത്' -സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ആസിഫ് പറയുന്നു.
ജൂണ്‍ 5ന് ആരംഭിച്ച പ്രക്ഷോഭങ്ങളില്‍ ഇതുവരെ 90ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മിര്‍പുര്‍ നഗരത്തില്‍ സുരക്ഷാ സേന സാധാരണക്കാര്‍ക്ക് നേരെ വെടിവെക്കുന്നതിന്റെയും, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ നിരോധിച്ച 'ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി' പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഈ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ ഉമര്‍ നസീറിന്റെ സഹോദരന്‍ ഉസ്മാന്‍ നസീറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പ്രദേശവാസികള്‍ക്കു നേരെ പാക് സൈന്യം കണ്ണീര്‍വാതകവും വെടിയുണ്ടകളും ഉപയോഗിച്ച് ആക്രമണം നടത്തുകയാണെന്ന് അവാമി ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. 'സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ ക്രൂരമായ വെടിവെപ്പാണ് തുടരുന്നത്. ഞങ്ങള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുകയാണ്, എന്നാല്‍ ഇന്ന് നിങ്ങള്‍ വിതയ്ക്കുന്ന ഈ വെറുപ്പിനെ താങ്ങാന്‍ നിങ്ങള്‍ക്കാവില്ല,' സംഘടന എക്‌സില്‍ കുറിച്ചു. പാക് ഭരണകൂടത്തിന്റെ ക്രൂരമായ ഭരണത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates