ഫോട്ടോ: ട്വിറ്റർ 
World

പകൽ ജഡ്ജി, രാത്രി പോൺ താരം! 100ന് മുകളിൽ ന​ഗ്ന ചിത്രങ്ങൾ, വീഡിയോ; 33 കാരന്റെ ജോലി തെറിച്ചു

അശ്ലീല സൈറ്റിലെ അം​ഗത്വമാണ് ​ഗ്രി​ഗറിക്ക് വിനയായി മാറിയത്. ഓൺലി ഫാൻസ് സൈറ്റിലെ സജീവ സാന്നിധ്യമായിരുന്നു ​ഗ്രി​ഗറി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: പകൽ സമയത്ത് ന്യായാധിപൻ, രാത്രിയിൽ പോൺ താരം! ഇരട്ട വേഷത്തിൽ വിലസിയ ജഡ്ജിക്ക് ഒടുവിൽ പണി പോയി. അമേരിക്കയിലാണ് സംഭവം. ന്യൂയോർക്ക് സിറ്റി അഡ്മിനിസ്ട്രേറ്റീവ് നിയമ ജഡ്ജി 33കാരൻ ഗ്രി​ഗറി എ ലോക്കിനാണ് ജോലി പോയത്. 

അശ്ലീല സൈറ്റിലെ അം​ഗത്വമാണ് ​ഗ്രി​ഗറിക്ക് വിനയായി മാറിയത്. ഓൺലി ഫാൻസ് സൈറ്റിലെ സജീവ സാന്നിധ്യമായിരുന്നു ​ഗ്രി​ഗറി. പ്രതിമാസം ആയിരം രൂപ (12 ഡോളർ) ഈടാക്കുന്ന അക്കൗണ്ടായിരുന്നു സൈറ്റിലുണ്ടായിരുന്നത്. ഓൺലി ഫാൻസിനൊപ്പം ജസ്റ്റ് ഫോർ ഫാൻസ് എന്ന പോൺ സൈറ്റിലും ​ഗ്രി​ഗറി അക്കൗണ്ടുണ്ടായിരുന്നു. ഇതിൽ 750 രൂപ (9.99 ഡോളർ) യാണ് ഈടാക്കിയത്. 

ഉപയോക്താക്കൾക്കായി തന്റെ നൂറിലേറെ ന​ഗ്ന ചിത്രങ്ങളും വീഡിയോകളും ഈ രണ്ട് അക്കൗണ്ടുകളിലും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും അക്കൗണ്ടുള്ള ഗ്രിഗറി താൻ ജഡ‍്ജിയാണെന്നും പ്രസിദ്ധപ്പെടുത്തിയിരുന്നു. 

പകൽ വൈറ്റ് കോളർ പ്രൊഫഷണൽ, രാത്രി അൺ പ്രൊഫഷണൽ. പക്വതയില്ലാത്ത പരുക്കനായ വൃത്തികെട്ടയാൾ എന്നായിരുന്നു ​ഗ്രി​ഗറിയുടെ ഓൺലി ഫാൻസ് അക്കൗണ്ടിലെ ഡിസ്ക്രിപ്ഷൻ. 

പ്രൊഫഷണല്‍ സ്വഭാവം വിട്ടുള്ള പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടി. ഇയാളുടെ പെരുമാറ്റത്തെ അതീവ ഗുരുതരമെന്നാണ് ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ വിലയിരുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT