വ്‌ളാഡിമിര്‍ പുടിന്‍  ഫയല്‍
World

'ക്ഷമ ചോദിക്കുന്നു'; വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ഖേദം പ്രകടിപ്പിച്ച് പുടിന്‍

ഇരകളുടെ കുടുംബങ്ങളോട് ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ക്ക് വേഗം സുഖം പാപിക്കട്ടെയെന്നും പുടിന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യയിലേയ്ക്ക് പറന്ന യാത്രാ വിമാനം കസാഖിസ്ഥാനില്‍ തകര്‍ന്ന് വീണതില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അസര്‍ബൈജാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതില്‍ ക്ഷമ ചോദിക്കുന്നെന്ന് പുടിന്‍ പറഞ്ഞു. ഇരകളുടെ കുടുംബങ്ങളോട് ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ക്ക് വേഗം സുഖം പാപിക്കട്ടെയെന്നും പുടിന്‍ പറഞ്ഞു.

വിമാനം തകര്‍ന്ന സംഭവത്തില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ആരോപിച്ചിരുന്നു. സംഭവത്തില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് ഇത്തരമൊരു പ്രതികരണം നടത്തിയത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ വിമാനത്താവളത്തിലേക്കുള്ള പത്തു സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

വിമാനത്തില്‍ ഉണ്ടായിരുന്ന 67 പേരില്‍ 38 പേര്‍ മരിച്ചതായി കസാഖിസ്ഥാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പൈലറ്റുമാരും ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റും ഉണ്ടായിരുന്നു. അസര്‍ബൈജാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT