ഡോണള്‍ഡ് ട്രംപ് file
World

നാറ്റോ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച; 8 യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍വെച്ചു നാറ്റോ സെക്രട്ടറി ജനറല്‍ ഗ്രീന്‍ റൂട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ തീരുമാനം.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്‍ നിന്നും പിന്മാറി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗ്രീന്‍ലന്‍ഡിന്റെ ഭാവി സംബന്ധിച്ച് നാറ്റോയുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് ഫെബ്രുവരി ഒന്നുമുതല്‍ താരിഫ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ട്രംപ് പിന്‍വലിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍വെച്ചു നാറ്റോ സെക്രട്ടറി ജനറല്‍ ഗ്രീന്‍ റൂട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ തീരുമാനം.

റൂട്ടെയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ഗ്രീന്‍ലാന്‍ഡിനും ആര്‍ട്ടിക് മേഖലയ്ക്കുമായുള്ള കരാറിന്റെ രൂപരേഖ തയ്യാറായെന്നും ട്രംപ് പിന്നീട് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഈ ധാരണ അമേരിക്കയ്ക്കും നാറ്റോ രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് ട്രംപ് പറഞ്ഞു. ഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുമെന്നും വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്നും ട്രംപ് അറിയിച്ചു.

ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, യുകെ തുടങ്ങിയ 8 രാജ്യങ്ങള്‍ക്ക് ഫെബ്രുവരി 1 മുതല്‍ 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഭാഗമാക്കുന്ന കരാറില്‍ തീരുമാനമായില്ലെങ്കില്‍ ജൂണ്‍ ഒന്ന് മുതല്‍ നികുതി 25 ശതമാനമായി ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

Meeting with NATO Secretary General; Trump backs off from imposing additional tariffs on 8 European countries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപി ഫണ്ട്: സുരേഷ് ഗോപി പിന്നില്‍; ഷാഫി ചെലവഴിച്ചത് നാലു ശതമാനം മാത്രം, രണ്ട് എംപിമാര്‍ ഒരു രൂപ പോലും വിനിയോഗിച്ചില്ല

പുകമറ മാറുമ്പോൾ സത്യം വ്യക്തമാകും; തരൂരിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഗൗതം ഗംഭീർ

'പരാജയം വന്നതോടെ പലരും കൈ വിട്ടു, ചെയ്യുന്നതെല്ലാം തെറ്റാകും'; കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം

സഹകരിക്കാനാവില്ലെന്ന് സതീശന്‍, പ്രതിപക്ഷത്തിന്‍റേത് തിണ്ണമിടുക്കെന്ന് എംബി രാജേഷ്; സ്വര്‍ണക്കൊള്ള നിയമസഭയില്‍

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴം തിരിച്ചറിയാം

SCROLL FOR NEXT