അബുദാബി: യുഎഇയില്‍ വീട്ടുജോലിക്കാരെ നിയമിക്കുന്നതില്‍ നിര്‍ദേശങ്ങളുമായി മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. അംഗീകൃത ലൈസന്‍സില്ലാത്ത റിക്രൂട്ടിങ് ഏജന്‍സികള്‍ വഴി വീട്ടുജോലിക്കാരെ നിയമിക്കരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കാന്‍ അംഗീകൃത റിക്രൂട്ടിങ് ഏജന്‍സിയില്‍ നിന്നു മാത്രമേ വീട്ടുജോലിക്കാരെ നിയമിക്കാവൂ. അല്ലാതെയുള്ളവ റിക്രൂട്ട്‌മെന്റ് അപകട സാധ്യത കൂട്ടും. ജോലിക്കാര്‍ക്കോ വീട്ടുടമയ്‌ക്കോ എന്തെങ്കിലും പ്രയാസം നേരിടേണ്ടി വന്നാല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് പുതിയൊരാളെ നല്‍കാന്‍ ആവശ്യപ്പെടാം. വ്യാജ റിക്രൂട്ട്‌മെന്റില്‍ എത്തുന്നവരുടെ മെഡിക്കല്‍ പരിശോധന, സ്വഭാവ പശ്ചാത്തലം എന്നിവ പരിശോധിക്കാനും സംവിധാനമില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ കരാറില്ലാത്തതിനാല്‍ ഏതുസമയവും ഒളിച്ചോടാന്‍ ഇടയുണ്ട്. നിയമലംഘനം നടത്തിയാല്‍ നിയമപ്രകാരം പരാതിപ്പെടാനും സാധിക്കില്ല.
തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് വീട്ടുജോലിക്കാരെ നിയമിക്കേണ്ടത്. 2 വര്‍ഷമാണ് കരാര്‍ കാലാവധി. അംഗീകൃത റിക്രൂട്ടിങ് ഏജന്‍സി വഴി റിക്രൂട്ട് ചെയ്തവരുടെ ജോലി തൃപ്തികരമല്ലെങ്കില്‍ 6 മാസത്തെ പ്രൊബേഷന്‍ കാലയളവിനിടയില്‍ പിരിച്ചുവിട്ട് പുതിയ തൊഴിലാളിയെ റിക്രൂട്ടിങ് ഏജന്‍സിയോട് ആവശ്യപ്പെടാം. പുതിയ ജോലിക്കാരെ റിക്രൂട്ടിങ് ഏജന്‍സി നല്‍കിയില്ലെങ്കില്‍ കെട്ടിവച്ച തുക വീണ്ടെടുക്കാം. ഇവര്‍ക്കെതിരെ നിയമപരമായി നീങ്ങുകയും ചെയ്യും. ജോലിക്കാരെ വീടുകളില്‍ താമസിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങനെയും അല്ലാത്തവര്‍ക്ക് മണിക്കൂര്‍ കണക്കാക്കിയും നല്‍കും. വീട്ടുജോലിക്കാരെ വേതന സുരക്ഷാ പദ്ധതിയില്‍ (ഡബ്ല്യുപിഎസ്) ഉള്‍പ്പെടുത്തിയതും ശമ്പള കുടിശിക ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കുറച്ചതായും മന്ത്രാലയം പറഞ്ഞു.
ഇന്ത്യയ്ക്ക് പിന്നാലെ അന്താരാഷ്ട്ര ദൗത്യസംഘത്തെ നിയോഗിച്ച് പാകിസ്ഥാനും; ബിലാവല്‍ ഭൂട്ടോ നയിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates