പ്രതീകാത്മക ചിത്രം 
World

'തലച്ചോറിന്റെ അസുഖംമാറാന്‍' മനുഷ്യമാംസം; 70കാരനെ കൊന്ന് തിന്ന് 39കാരന്‍, ഞെട്ടല്‍

 അമേരിക്കയില്‍ കൊലപാതകക്കേസില്‍ 39 കാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ കൊലപാതകക്കേസില്‍ 39 കാരന്‍ അറസ്റ്റില്‍. തലച്ചോറിലെ അസുഖം ഭേദമാകാന്‍ 70കാരനെ കൊന്ന് തിന്ന കേസിലാണ് അറസ്റ്റ്. നരഭോജന കുറ്റം ചുമത്തുന്ന അത്യപൂര്‍വ്വ കേസാണിത്.

അമേരിക്ക ഐഡഹോ സ്വദേശിയായ ജയിംസ് ഡേവിഡ് റസലാണ് പിടിയിലായത്. 70കാരനായ ഡേവിഡിനെയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഡേവിഡിന്റെ ശരീരഭാഗങ്ങള്‍ തിന്നു എന്നതാണ് യുവാവിനെതിരെയുള്ള കേസ്. ഡേവിഡിന്റെ ശരീരഭാഗങ്ങളില്‍ ചിലത് ഇനിയും കണ്ടെത്താനുണ്ട്. റസലിന്റെ വീടിന് വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ നിന്നാണ് ഡേവിഡിന്റെ ശരീരഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ഡേവിഡിന്റെ മരണവുമായി ബന്ധപ്പെട്ട് റസലിനെ ആദ്യം ചോദ്യം ചെയ്ത്‌പ്പോള്‍ യുവാവ് കുറ്റം നിഷേധിക്കുകയായിരുന്നു. എന്നാല്‍ മൈക്രോവേവിലും ഗ്ലാസ് ബൗളിലും രക്തക്കറ കണ്ടതോടെ, വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവാവ് കുറ്റസമ്മതം നടത്തിയത്.

മനുഷ്യന്റെ മാംസം തിന്നാല്‍ തലച്ചോറിലെ പ്രശ്‌നങ്ങള്‍ മാറുമെന്ന തോന്നലാണ് റസലിനെ കൊണ്ട് കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. റസലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡേവിഡിന്റേത് തന്നെയാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചത്. യുവാവ് അപകടകാരിയായി മാറുന്നതായി വീട്ടുകാര്‍ക്ക് നേരത്തെ തന്നെ സംശയം തോന്നിയിരുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍ കുറച്ചുനാളായി വീട്ടുകാര്‍ക്ക് പന്തിക്കേട് തോന്നിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്ക്: ശ്വേതയ്ക്ക് തുടരാമെന്നും കോടതി

'ചില പാരമ്പര്യങ്ങള്‍ കാലാതീതമാണ്, ക്ലാസ് മുറിയില്‍ പഠിക്കുന്നത് മാത്രമല്ല വിദ്യാഭ്യാസം'; വിഡിയോ പങ്കുവച്ച് രാജീവ് ചന്ദ്രശേഖര്‍

'ലഹരിക്കെതിരെ പോരാടും', സിബിഐ അന്വേഷണമില്ല, ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീളും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജയ് ശ്രീരാമിന് മറുപടിയില്ല, ആപ്പിള്‍ സിരി 'ഹിന്ദുവിരുദ്ധ ജിഹാദി'; പ്രതിഷേധവുമായി വിഎച്ച്പി

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം