അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡിന്റെ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നു 
World

കോവിഡ് വാക്‌സിന്റ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍; (വീഡിയോ)

ആരോഗ്യ പ്രവര്‍ത്തകര്‍ വൈറ്റ് ഹൗസില്‍ എത്തിയ ശേഷമാണ് ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഷോട്ട് ബൈഡന് നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്


വാഷിങ്ടണ്‍: കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ വൈറ്റ് ഹൗസില്‍ എത്തിയ ശേഷമാണ് ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഷോട്ട് ബൈഡന് നല്‍കിയത്.

പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അമേരിക്കയില്‍ 65 വയസ്സ് പിന്നിട്ടവര്‍ക്ക് കോവിഡ് വാക്സിന്റെ മൂന്നാമത്തെ കുത്തിവെപ്പായ ബൂസ്റ്റര്‍ ഷോട്ട് നല്‍കാന്‍ തീരുമാനിച്ചിരുന്നു. 

വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ജീവന്‍ രക്ഷിക്കാനും നിങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവന്‍ രക്ഷിക്കാനും കഴിയമെന്ന് ബൈഡന്‍ പറഞ്ഞു. തന്നെ കണ്ടാല്‍ തോന്നില്ലെങ്കിലും തനിക്ക് 65 വയസ്സ് കഴിഞ്ഞെന്ന് ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരില്‍ ഒരാളായ ബൈഡന് ഇപ്പോള്‍ 78 വയസ്സാണ് പ്രായം. 65 വയസ്സ് പിന്നിട്ടവര്‍ക്ക് പുറമെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും വൈറസ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനമായിരുന്നു.

ഇപ്പോഴും വലിയൊരു വിഭാഗം അമേരിക്കക്കാര്‍ വാക്സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുകയാണെന്ന് ബൈഡന്‍ പറഞ്ഞു. ഇത്തരക്കാര്‍ മാരകമായ ഡെല്‍റ്റ വൈറസിനെ രാജ്യം മുഴുവന്‍ വ്യാപിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ജനസംഖ്യയുടെ 77 ശതമാനം വരുന്ന ജനങ്ങള്‍ വാക്സിന്‍ സ്വീകരിച്ചെങ്കിലും വൈറസ് വ്യാപനത്തിന് തടയിടാന്‍ അത് മതിയാകില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇവർ ​ഗണേശ പൂജയ്ക്ക് അല്ലേ വന്നത്, അല്ലാതെ റാംപ് വാക്കിനല്ലല്ലോ ?'; വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ പഠാനിക്ക് വിമർശനം

കരുവാറ്റ വധക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകാം; ജെജെബി ഉത്തരവ് ശരിവച്ച് ഹൈക്കോടതി

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ‘കോഴി’യായി ചിത്രീകരിച്ച് കോലം ബസ് കയറ്റിവിട്ടു; പാലക്കാട്ട് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം

കുടലിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത്, പപ്പായ കിട്ടിയാൽ കളയരുത്