പ്രതീകാത്മക ചിത്രം 
World

യുഎസില്‍ ആദ്യ ഒമൈക്രോണ്‍ മരണം; വൈറസിനു കീഴടങ്ങിയത് വാക്‌സിന്‍ എടുക്കാത്തയാള്‍

ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 73 ശതമാനവും ഒമൈക്രോണ്‍ ആണ്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ച് ആദ്യ മരണം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തു. ടെക്‌സസിലാണ് അന്‍പതുകാരന്‍ മരിച്ചത്. വാക്‌സിന്‍ എടുക്കാത്തയാളാണ് മരിച്ചതെന്ന് ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് അറിയിച്ചു.

നേരത്തെ ഒരു തവണ കോവിഡ് വന്നയാളാണ് ഇദ്ദേഹം. യുഎസിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ ഒമൈക്രോണ്‍ മരണമാണ് ഇതെന്ന് സിഎന്‍എന്‍ വാര്‍ത്തയില്‍ പറയുന്നു. 

വാക്‌സിന്‍ എടുക്കാത്തതാണ് ഇദ്ദേഹത്തില്‍ കോവിഡ് രൂക്ഷമാവാന്‍ കാരണമെന്നാണ് ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. 

അതിനിടെ യുഎസില്‍ ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 73 ശതമാനവും ഒമൈക്രോണ്‍ ആണ്. കഴിഞ്ഞയാഴ്ച ഇത് മൂന്നു ശമതാനം മാത്രമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അധ്യാപകന്‍; പുറത്താക്കാന്‍ ഉത്തരവിട്ട് വിസി

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയും ഉള്‍പ്പെടെ 18 പുതിയ അംഗങ്ങള്‍