Strait of Hormuz 
World

ഇറാൻ തുറമുഖങ്ങൾക്ക് യുഎസ് ഉപരോധം; എണ്ണവില കുതിച്ചുയരുന്നു

ബെന്റ് ക്രൂഡ് വില 7 ശതമാനം ഉയർന്ന് 102.29 ഡോളറായി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇതിനു പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നു. ബെന്റ് ക്രൂഡ് വില 7 ശതമാനം ഉയർന്ന് 102.29 ഡോളറായി. സമാധാന ചർച്ച പരാജയമായതാണ് തിരിച്ചടിയായത്. ഹോർമൂസ് കടലിടുക്കിൽ പട്രോളിങ് നടത്താനാണ് ട്രംപിന്റെ നീക്കം.

ഇറാനിലേക്കോ പുറത്തേക്കോ ഉള്ള ‌കപ്പൽ ഗതാഗതത്തിനു തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ വിഭാഗമായ യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു. ഇറാൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ ഉപരോധം ബാധകമായിരിക്കും. ഒരു രാജ്യത്തിനും ഇതിൽ ഇളവ് നൽകില്ലെന്നാണ് അറിയിപ്പ്.

എന്നാൽ ഇറാൻ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഹോർമുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളെ തടയില്ല. ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ ഭീഷണിയെ പരിഹസിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർ രംഗത്തെത്തി. ട്രംപിന്റെ ഭീഷണികൾ ചിരിക്കാൻ വകയുള്ളതെന്ന് നേവി കമാൻഡർ അഡ്മിറൽ ഷഹറാം ഇറാനി പറഞ്ഞു. മേഖലയിലെ യുഎസ് സൈനിക നീക്കങ്ങൾ ഇറാൻ സേന നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Crude oil prices surge as US imposes sanctions on Iranian ports

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇറാന്‍-യുഎസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന് റഷ്യ

ശബരിമല സ്വര്‍ണക്കൊള്ള: കെ പി ശങ്കരദാസും ജയിലിന് പുറത്തേക്ക്, സ്വാഭാവിക ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണിയില്‍ അധ്യാപികയുടെ പരാതിയില്‍ കേസ്, വായ്പ വീട്ടിലറിഞ്ഞെന്ന് കുടുംബം

കൊടുംചൂട് തുടരും, 10 ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരത്തെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഒന്നര ലക്ഷം രൂപ മോഷണം പോയി

SCROLL FOR NEXT