പ്രതീകാത്മക ചിത്രം AI Generated
World

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരു സൈനികനെ കാണാതായി

വെള്ളിയാഴ്ചയാണ് ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ടെഹ്‌റാന്‍: ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സൈനികനെ കാണാതായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ നിലവിലെ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം 16 ആയി ഉയര്‍ന്നു. 430 ലധികം സൈനികര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായത്. പങ്കാളിത്ത രാജ്യങ്ങളുടെ സൈന്യവുമായി ചേര്‍ന്ന് ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനിടയിലാണ് രണ്ട് യുഎസ് സൈനികര്‍ വീരമൃത്യു വരിച്ചതെന്ന് പെന്റഗണ്‍ അറിയിച്ചു.

പരുക്കേറ്റ നാല് സൈനികരെ ജോര്‍ദാനിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് നിസാര പരുക്കുകളേറ്റ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

US soldiers were killed in Iran's powerful ballistic missile and drone attacks in Jordan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിമിഷങ്ങൾ എണ്ണാൻ തുടങ്ങാം; സ്പെയിൻ vs അർജന്റീന ബ്ലോക്ക്ബസ്റ്റർ ഫിനാലെ ഉടൻ...

ഇന്ത്യ പൊരുതി വീണു; ഏകദിന പരമ്പരയും കൈവിട്ടു

രോഹിത് ശർമ 'ലോർഡ്സിൽ' എഴുതി പുതു ചരിത്രം; ആദ്യ ഇന്ത്യൻ താരം!

'ലിയോ ​ഗോളടിക്കും, റെക്കോർഡും തിരികെ പിടിക്കും'; എംബാപ്പെ

ലോര്‍ഡ്‌സില്‍ ഹിറ്റ്മാന്റെ കിടിലന്‍ സെഞ്ച്വറി!