Desmond Morris x
World

വിഖ്യാത ജന്തു ശാസ്ത്രജ്ഞന്‍, 'നഗ്നവാനര'ന്റെ രചയിതാവ്; ഡെസ്മണ്ട് മോറിസ് അന്തരിച്ചു

മനുഷ്യന്‍ മറ്റ് കുരങ്ങുകളെ പോലെ ഒരു ജീവിയാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ലോകം മുഴുവന്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിഖ്യാത ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനും എഴുത്തുകാരനും കലാകാരനുമായ ഡെസ്മണ്ട് മോറിസ് (98) അന്തരിച്ചു. മകന്‍ ജേസന്‍ മോറിസാണ് മരണ വിവരം പുറത്തുവിട്ടത്.

മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ച് 1967ല്‍ ഡെസ്മണ്ട് മോറിസ് എഴുതിയ നഗ്നവാനരന്‍ (ദി നേക്കഡ് ഏപ്) എന്ന പുസ്തകം വിശ്വ പ്രസിദ്ധമാണ്. മനുഷ്യന്‍ മറ്റ് കുരങ്ങുകളെ പോലെ ഒരു ജീവിയാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ലോകം മുഴുവന്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. കോംഗോ എന്ന കുരങ്ങിനെക്കൊണ്ട് മോറിസ് വരച്ച ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി.

സ്ത്രീകളും പുരുഷന്‍മാരും വ്യത്യസ്ത ജോലികള്‍ ചെയ്യാന്‍ പരിണമിച്ചവരാണെന്ന അദ്ദേഹത്തിന്റെ വാദം ഒരുകാലത്ത് വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. ഡേവിഡ് ആറ്റന്‍ബറോയുടെ സമകാലികനായ മോറിസ് ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

2019ല്‍ അയര്‍ലന്‍ഡില്‍ മോറിസ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 1928ല്‍ വിഷെയറിലാണ് അദ്ദേഹത്തിന്റെ ജനനം. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് നേടി.

Desmond Morris, the veteran zoologist, author, artist and television presenter, breathed his last on 20th April 2026 at the age of 98

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖവും ചിരിയും'; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

ഗില്ലും പന്തും ഔട്ടാണ്! വെറും 2 മിനിറ്റിൽ അഫ്​ഗാൻ തുലച്ചത് 2 വിക്കറ്റുകൾ

'വയറ് പൊത്തി പിടിച്ചുകൊണ്ട് സലിം പറഞ്ഞു, ചേട്ടാ എൻ്റെ ഒരു കരളു പോയി; ഇനി സുനിത മാത്രമേ ബാക്കിയുള്ളൂ'

'അവസാനത്തെയാളും സുരക്ഷിതനെന്ന് ഉറപ്പാക്കിയാണ് സലിം കുമാര്‍ വീടുവിട്ടത്'; പ്രളയകാലത്ത് പറവൂരുകാര്‍ക്ക് അഭയമായ ലാഫിങ് വില്ല

തൃശ്ശൂരിൽ വൻ കവർച്ച; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണ്ണവും പണവും കവർന്നു

SCROLL FOR NEXT