Ayatollah Ali Khamenei 
World

'എന്നും അമേരിക്കന്‍ വിരുദ്ധന്‍; ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യന്‍ '; ആരായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി?

1989-ലാണ് ഖമേനി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തിലെത്തി. തുടര്‍ന്നിങ്ങോട്ട് ഇറാന്‍ സര്‍ക്കാരും സൈന്യവും കോടതിയുമെല്ലാം ആത്മീയ നേതാവായ അലി ഖമേനിലേക്ക് ചുരുങ്ങുന്നതാണ് ലോകം കണ്ടത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇറാനെ ഖമേനി സ്വന്തം കൈവെള്ളയില്‍ കൊണ്ടു നടന്നു

സമകാലിക മലയാളം ഡെസ്ക്

1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ അമരക്കാരനായിരുന്നു ആയത്തുല്ല അലി ഖമേനി. 1989-ലാണ് ഖമേനി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തിലെത്തി. തുടര്‍ന്നിങ്ങോട്ട് ഇറാന്‍ സര്‍ക്കാരും സൈന്യവും കോടതിയുമെല്ലാം ആത്മീയ നേതാവായ അലി ഖമേനിലേക്ക് ചുരുങ്ങുന്നതാണ് ലോകം കണ്ടത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇറാനെ ഖമേനി സ്വന്തം കൈവെള്ളയില്‍ കൊണ്ടു നടന്നു. ഇറാഖ് യുദ്ധകാലത്തെ അനുഭവങ്ങളാണ് അദ്ദേഹത്തെ അമേരിക്കയുടെ കടുത്ത വിമര്‍ശകനാക്കി മാറ്റിയത്.

ഇന്നലെ പുലര്‍ച്ചെയുണ്ടായ യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിലാണ് 86കാരനായ ഖമേനി കൊല്ലപ്പെട്ടത്. നേരത്തെ ട്രംപും നെതന്യാഹുവും ഇക്കാര്യം അവകാശപ്പെട്ടെങ്കിലും ഇറാന്‍ നിഷേധിച്ചു. ഇതിന് പിന്നാലെ യുഎസ്- ഇസ്രയേല്‍ ആക്രമണത്തില്‍ ഖമേനി രക്തസാക്ഷിത്വം വരിച്ചെന്ന് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു.

1989 ല്‍ ഖമേനി ഇറാന്റെ നേതൃത്വം ഏറ്റെടുത്തതോടെ തനിക്ക് കീഴില്‍ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍ എന്ന സൈന്യത്തെയും കെട്ടിപ്പടുത്തു. എന്നും തീവ്ര തീവ്ര ഇസ്‌ലാമിക നിലപാടുകളാണ് ഖമേനി സ്വീകരിച്ചത്. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് പുതിയ വഴിത്തിരിവുണ്ടാക്കിയതും ഖമേനി ആയിരുന്നു. കടുത്ത പാശ്ചാത്യ വിരുദ്ധനായിരുന്ന ഖമേനി 'അമേരിക്കയുടെ മരണം, ഇസ്രയേലിന്റെ മരണം' എന്ന മുദ്രാവാക്യം ഇറാന്‍ സൈന്യത്തിന്റെ ആപ്തവാക്യമാക്കി മാറ്റി. ഏത് വന്‍ശക്തിയെയും നേരിടാന്‍ പോന്ന കരുത്ത് ഇറാനുണ്ടെന്നും സ്വയം പര്യാപ്തമാകുകയാണ് ഇറാന്റെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചു.

യുറേനിയം സമ്പുഷ്ടീകരിക്കാനും രാജ്യത്തിന്റെ വികസനത്തിനായി അത് പ്രയോജനപ്പെടുത്താനും വലിയ ഗവേഷണ പദ്ധതികള്‍ക്കാണ് ഖമേനി രൂപം നല്‍കിയത്. ഇതിനായി അതിവിദഗ്ധരായ ശാസ്ത്രജ്ഞരെയും നിയോഗിച്ചു. ആണവായുധം നിര്‍മിക്കില്ലെന്നും പക്ഷേ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും ഉറച്ച നിലപാടെടുത്തു. തദ്ദേശീയമായി ദീര്‍ഘദൂര മിസൈലുകളടക്കം നിര്‍മിക്കാന്‍ ഇറാന്‍ സൈന്യത്തോട് നിര്‍ദേശിച്ചു. ഇത്തരത്തില്‍ നിര്‍മിച്ച മിസൈലുകള്‍ 12 ദിന യുദ്ധത്തിലും ഇസ്രയേലിനെതിരെ ഇപ്പോള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം, രാജ്യത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മതിയായ നടപടികള്‍ സ്വീകരിക്കാതിരുന്നതും സബ്‌സിഡികള്‍ നിര്‍ത്തലാക്കിയതും ഖമേനിക്കെതിരെ ജനവികാരം ഉയര്‍ന്നു. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും കൂടിയായതോടെ ജനം തെരുവിലിറങ്ങി. തൊഴിലില്ലായ്മ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കെത്തി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആഭ്യന്തര പ്രതിഷേധത്ത ഉരുക്ക് മുഷ്ടിയോടെ ഖമേനി അടിച്ചമര്‍ത്തി.

ഡിസംബര്‍ അവസാനവാരം ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര പ്രക്ഷോഭത്തില്‍ ഖമേനിക്കെതിരെ ജനം തെരുവിലിറങ്ങി. ഏകാധിപത്യം അവസാനിപ്പിക്കാന്‍ കാലമായെന്നും ഇറാന് ഈ നേതൃത്വമല്ല വേണ്ടതെന്നും ജനം ഏറ്റുവിളിച്ചു. തുടക്കത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ചുവെങ്കിലും പ്രക്ഷോഭം രാജ്യം മുഴുവന്‍ വ്യാപിക്കുന്നുവെന്ന് കണ്ടതോടെ ഖമേനി ഭരണകൂടം രാജ്യത്തെ ജനങ്ങള്‍ക്കെതിരെ രംഗത്തെത്തി.

ഖമേനിയുടെ മരണത്തിന് പിന്നാലെ ടെഹ്‌റാനില്‍ അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യം വിളികളുമായി ഖമേനി അനകുലികള്‍ രംഗത്തെത്തി. ട്രംപിന് നന്ദിയെന്നും ഇറാന്റെ മോചനത്തിനായുള്ള സമയമായെന്നും ഇറാന്‍ വിമത നേതാവ് റെസ് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യന്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം.

Ayatollah Ali Khamenei: The leader who shaped Iran’s defiance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; സ്ഥിരീകരിച്ച് ഇറാന്‍

'നിന്റെ അപ്പൻ ഉണ്ടെടാ കൂടെ, കാലം എല്ലാം തെളിയിക്കും'; മകനെ പിന്തുണച്ച് ടിനി ടോം

തൃപ്പൂണിത്തുറയില്‍ സാബു എം ജേക്കബ്?, കായംകുളത്ത് തുഷാര്‍?; എന്‍ഡിഎ സീറ്റ് വിഭജനം നാളെ

ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍; വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ഇന്ന്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ശ്രീലങ്കയ്ക്കെതിരെ 'ദയനീയ' വിജയം; സെമി കാണാതെ പാകിസ്ഥാൻ പുറത്ത്

SCROLL FOR NEXT