പ്രതീകാത്മക ചിത്രം 
World

മരുമകള്‍ക്കൊപ്പം ഉറങ്ങി, 39കാരന്റെ ജനനേന്ദ്രിയം ഛേദിച്ച് ടോയ്‌ലെറ്റില്‍ ഇട്ടു; ഭാര്യയ്‌ക്കെതിരെ കേസ് 

ബ്രസീലില്‍ 39കാരന്റെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ ഭാര്യയ്‌ക്കെതിരെ വധശ്രമത്തിന് കേസ്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ:  ബ്രസീലില്‍ 39കാരന്റെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ ഭാര്യയ്‌ക്കെതിരെ വധശ്രമത്തിന് കേസ്. 15 വയസുകാരിയായ മരുമകള്‍ക്കൊപ്പം ഭര്‍ത്താവ് ഉറങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ബ്രസീലിലെ അതിബായയിലാണ് സംഭവം. ഭര്‍ത്താവിനെ പ്രലോഭിപ്പിച്ച് കിടക്കയിലേക്ക് കൊണ്ടുവന്ന ശേഷം കൈകാലുകള്‍ ബന്ധിച്ചു. തുടര്‍ന്ന് കൈവശം ഉണ്ടായിരുന്ന മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നും അരിശം തീരാതെ ജനനേന്ദ്രിയം ടോയ്‌ലെറ്റില്‍ ഇട്ട് യുവതി ഫ്‌ളഷ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യക്തതയില്ല. തന്റെ 15 വയസ് മാത്രം പ്രായമുള്ള മരുമകള്‍ക്കൊപ്പം ഭര്‍ത്താവ് ഉറങ്ങിയതാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഭാര്യ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും