പാസ്റ്ററെ മണ്ണിട്ടുമൂടിയ കുഴി/ ട്വിറ്റര്‍ 
World

'മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും'; കൈകാലുകള്‍ കെട്ടി ശവക്കുഴിയില്‍ കിടന്ന് മണ്ണിട്ടുമൂടി, പാസ്റ്റര്‍ മരിച്ചു

ക്രിസ്തുവിനെപ്പോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം താനും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ ജീവനോടെ മണ്ണിട്ട് മൂടിയ പാസ്റ്റര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്


ലുസാക: ക്രിസ്തുവിനെപ്പോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം താനും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ ജീവനോടെ മണ്ണിട്ട് മൂടിയ പാസ്റ്റര്‍ മരിച്ചു. ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ ജെയിംസ് സക്കാറയാണ് (22) മരിച്ചത്. വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാള്‍ കൈകാലുകള്‍ ബന്ധിച്ച് കുഴിയില്‍ ഇറങ്ങി കിടന്നത്.

തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം ജീവനോടെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും ഇയാള്‍ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു. ഇത് അനുയായികള്‍ വിശ്വസിക്കുകയും മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോള്‍ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടത്. 

ഈ അന്ധവിശ്വാസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നു പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് ഇവര്‍ സംഭവം പൊലീസിനെ അറിയിച്ചത്. സഹായികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാൻ അത്രയും ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു, വിഷമമുണ്ട്; രാഷ്ട്രീയപരമായ സമ്മർദം കാരണമായിരിക്കും അവർ സഹായിക്കാതിരുന്നത്'

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹീമോഗ്ലോബിൻ കുറവ്; അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

SCROLL FOR NEXT