സിംഹത്തെ കൈയിലെടുത്ത് യുവതിയുടെ നടത്തം 
World

കുതറിയോടാന്‍ ശ്രമിച്ചു, സിംഹത്തെ കൈയിലെടുത്ത് യുവതിയുടെ നടത്തം; ഞെട്ടല്‍- വീഡിയോ 

കുവൈത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. സിംഹത്തെ കാണുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിപക്ഷം ആളുകളും. അപ്പോള്‍ സിംഹത്തെ കൈയിലെടുത്ത് നീങ്ങി എന്ന് കേട്ടാലോ!, ആശ്ചര്യപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ നിരത്തിലൂടെ കുതറിയോടാന്‍ ശ്രമിക്കുന്ന സിംഹത്തെ കൈയിലെടുത്ത് നീങ്ങുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കുവൈത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.  കൂടിനുള്ളില്‍  നിന്നും പുറത്തു ചാടിയ വളര്‍ത്തു സിംഹമാണ് പ്രദേശത്ത് ഭീതിവിതച്ചത്. സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജനവാസകേന്ദ്രത്തില്‍ നിന്നും സിംഹത്തെ പിടികൂടിയത്. യുവതിയുടെ കൈയില്‍ നിന്ന് സിംഹം കുതറിയോടാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. യുവതിയുടെയും  പിതാവിന്റെയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പൊലീസ് വ്യക്തമാക്കി. 

വന്യമൃഗങ്ങളെ വളര്‍ത്തുന്നത് കുവൈറ്റില്‍ കുറ്റകരമാണ്. എങ്കിലും അനധികൃതമായി സിംഹം, കടുവ, ചീറ്റ എന്നിവയെ വളര്‍ത്തുന്നവര്‍ ഏറെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

ഷഫാലിക്ക് ഫിഫ്റ്റി, ദീപ്തിക്ക് മൂന്നു വിക്കറ്റ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ വനിത ഏഷ്യ കപ്പ് ഫൈനലില്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകണം, പിഎസ്‌സി ചെയര്‍മാന് എസ്‌ഐടി നോട്ടീസ്

ഐആര്‍സിടിസി അഴിമതി: ലാലു പ്രസാദ്, റാബ്‌റി, തേജസ്വി എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; ഏഷ്യ കപ്പ് സെമിയില്‍ ബംഗ്ലാദേശിന് 150 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ