അടുക്കളയില്‍ മറഞ്ഞിരുന്ന പെരുമ്പാമ്പിന്റെ ദൃശ്യം 
World

അടുക്കളയില്‍ നിന്ന് ശബ്ദം, കള്ളനെന്ന് കരുതി യുവതി പൊലീസിനെ വിളിച്ചു, പരിശോധനയില്‍ ഞെട്ടി- വീഡിയോ 

ക്യൂന്‍സ് ലാന്‍ഡിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഭീതി നിറഞ്ഞ ഒരു രാത്രിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ഓസ്‌ട്രേലിയന്‍ വനിത.

ക്യൂന്‍സ് ലാന്‍ഡിലാണ് സംഭവം. രാത്രി അടുക്കളയില്‍ നിന്ന് ശബ്ദം കേട്ടാണ് യുവതി എഴുന്നേറ്റത്. ഗ്ലാസ് നിലത്തുവീണ് പൊട്ടുന്ന ശബ്ദമാണ് കേട്ടത്. കള്ളന്‍ വീട്ടില്‍ കയറിയതായിരിക്കും എന്ന് കരുതി യുവതി പൊലീസിനെ ഫോണ്‍ ചെയ്തു.

പൊലീസെത്തി പരിശോധിച്ചപ്പോഴാണ് പാമ്പ് വീട്ടില്‍ കയറിയതാണ് എന്ന് കണ്ടെത്തിയത്. പാത്രങ്ങള്‍ കഴുകി സൂക്ഷിച്ച് വെയ്ക്കുന്നിടത്ത് മറഞ്ഞിരിക്കുകയായിരുന്നു പെരുമ്പാമ്പ്. ഇതിനെ പിടികൂടി വിജനമായ സ്ഥലത്ത് കൊണ്ടുപോയി വിട്ടയച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT