ഡോണള്‍ഡ് ട്രംപ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി കൂടിക്കാഴ്ച 
World

'നിങ്ങള്‍ ഒറ്റയ്ക്കാവില്ല', സെലന്‍സ്‌കിക്ക് പിന്തുണ; ട്രംപിനെ തള്ളി യൂറോപ്യന്‍ നേതാക്കള്‍, ലോകക്രമം മാറുമോ?

ട്രംപുമായുള്ള തര്‍ക്കത്തില്‍ പൂര്‍ണ പിന്തുണയാണ് പ്രമുഖ യൂറോപ്യന്‍ രാഷ്ട്ര തലവന്‍മാരെല്ലാം യുക്രെയ്ന്‍ പ്രസിഡന്റിന് നല്‍കുന്നത്

സമകാലിക മലയാളം ഡെസ്ക്

ബ്രസല്‍സ്: വൈറ്റ് ഹൗസില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി കൂടിക്കാഴ്ച ആഗോളതലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നു. സെലന്‍സ്‌കിയോടുള്ള ട്രംപിന്റെ പെരുമാറ്റം യൂറോപ്യന്‍ നേതാക്കളില്‍ കടുത്ത അതൃപ്തി സൃഷ്ടിക്കുന്നു എന്നാണ് പ്രതിരണങ്ങള്‍ നല്‍കുന്ന സൂചന. ട്രംപുമായുള്ള തര്‍ക്കത്തില്‍ പൂര്‍ണ പിന്തുണയാണ് പ്രമുഖ യൂറോപ്യന്‍ രാഷ്ട്ര തലവന്‍മാരെല്ലാം യുക്രെയ്ന്‍ പ്രസിഡന്റിന് നല്‍കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജ കല്ലാസ് ആണ് സെലന്‍സ്‌കിക്ക് പിന്തുണ അറിയിച്ചെത്തിയ പ്രധാന നേതാക്കളില്‍ ഒരാള്‍. യുക്രയ്‌ന് എല്ലാ പിന്തുണയും തുടരും, അവര്‍ അധിനിവേശത്തിനെതിരെയാണ് പോരാടുന്നത്. എന്നായിരുന്നു കാജ കല്ലാസിന്റെ പ്രതികരണം. എക്‌സ് പോസ്റ്റിലായിരുന്നു അവര്‍ നിലപാട് വ്യക്തമാക്കിയത്.

ജര്‍മന്‍ ചാന്‍സലറും, നിയുക്ത ജര്‍മന്‍ ചാന്‍സലറും യുക്രെയ്ന്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. നല്ല സമയത്തും, വെല്ലുവിളി നേരിടുന്ന കാലത്തും യുക്രെയ്‌ന് ഒപ്പം നില്‍ക്കുമെന്ന് നിയുക്ത ജര്‍മന്‍ ചാന്‍സലര്‍ ഫെഡറിക് മെര്‍സ് പ്രതികരിച്ചു. 'യുക്രെയ്‌നിന് ജര്‍മ്മനിയെയും യൂറോപ്പിനെയും എക്കാലവും ആശ്രയിക്കാം' എന്നായിരുന്നു സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രതികരിച്ചത്. ജര്‍മനി യുക്രെയ്‌ന് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന നിലപാട് കൂടിയാണ് ഇതോടുകൂടി ശക്തിപ്പെടുന്നത്.

റഷ്യന്‍ വിരുദ്ധ നിലപാട് ഒരിക്കല്‍ കൂടി ഉറപ്പിക്കുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണം. ''ഒരേയൊരു അധിനിവേശക്കാരാണുള്ളത്, റഷ്യ, ആക്രമിക്കപ്പെടുന്ന ജനത: യുക്രെയ്ന്‍'' എന്നായിരുന്നു മാക്രോണിന്റെ പ്രതികരണം. പോര്‍ച്ചുഗല്ലില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും യുക്രെയ്‌ന് പിന്തുണ പ്രഖ്യാപിച്ചു. സെലന്‍സ്‌കിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള എക്‌സ് പോസ്റ്റിലാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റിന്റെ പ്രതികരണം.

'നിങ്ങളുടെ അന്തസും യുക്രെയ്ന്‍ ജനതയുടെ ധീരതയെയും ബഹുമാനിക്കുന്നു. കരുത്തരായി തുടരുക, ധീരരായി തുടരുക, നിര്‍ഭയരായിരിക്കുക,' ശാശ്വതവുമായ സമാധാനത്തിനും നീതിയും നടപ്പാക്കുന്നതിനും സഹകരണവും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് വാഗ്ദാനം ചെയ്തു.

ശാശ്വതവുമായ സമാധാനം നീതിയും നേടുന്നതിനായി കാനഡ യുക്രെയ്നിനും ആ ജനതയ്ക്കും ഒപ്പം നിലകൊള്ളും എന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം. സെലെന്‍സ്‌കിയും ഉക്രേനിയന്‍ ജനതയും ഒറ്റയ്ക്കല്ലെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കും വ്യക്തമാക്കുന്നു. ''റഷ്യയുടെ അധിനിവേശം മൂലമുണ്ടായ ഈ യുദ്ധത്തിന് യുക്രെയ്ന്‍ കുറ്റക്കാരല്ല. യുക്രെയ്‌ന് ഒപ്പം ഉറച്ചു നില്‍ക്കും എന്നായിരുന്നു അയര്‍ലന്റ് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായല്ല, യൂറോപിന് വേണ്ടിയാണ് യുക്രെയ്‌നിന്റെ പോരാട്ടം എന്നായിരുന്നു സ്വീഡന്റെ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വിഷയത്തില്‍ നടത്തിയ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT