World

അണക്കെട്ട് തകര്‍ന്നു ; മ്യാന്മറില്‍ നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തില്‍, അരലക്ഷം പേര്‍ ഭവനരഹിതരായി (വീഡിയോ )

അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മ്യാന്‍മറില്‍ നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി

Author : സമകാലിക മലയാളം ഡെസ്ക്

നായ്പിറ്റോ :  മ്യാന്‍മറില്‍ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. പ്രളയത്തില്‍ ആറുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അരലക്ഷത്തോളം പേര്‍ ഭവനരഹിതരായി. 63,000 ഓളം പേരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചു. 

ബാഗോ പ്രവിശ്യയിലെ സ്വര്‍ ഷൗങ് അണക്കെട്ടാണ് തകര്‍ന്നത്. സംഭരണശേഷി കവിഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ നിറഞ്ഞൊഴുകുകയായിരുന്നു. ആശങ്കപ്പെടേണ്ടതില്ലെന്ന്  അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമീണര്‍ വീടുകളില്‍ തന്നെ തുടര്‍ന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ അണക്കെട്ടിന്റെ സ്പില്‍വേ തകരുകയായിരുന്നു. 2001 ലാണ് അണക്കെട്ടിന്റെ പണി പൂര്‍ത്തിയായത്. 

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങളായ യാങ്കൂണിനെയും മാണ്ഡലേയെയും ബന്ധിപ്പിക്കുന്ന ഗതാഗതം സ്തംഭിച്ചു. ദേശീയപാതയിലെ പാലം തകര്‍ന്നതോടെയാണ് ഇരുനഗരങ്ങളും ഒറ്റപ്പെട്ടത്. നയ്പിറ്റോവിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞമാസം ലാവോസില്‍ അണക്കെട്ട് തകര്‍ന്ന് 27 പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മ്യാന്മറിലും അണക്കെട്ട് തകര്‍ന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡികെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രി?; സിദ്ധരാമയ്യ നാളെ രാജി നല്‍കിയേക്കും; റിപ്പോര്‍ട്ട്

'ഗണ്‍മാന്‍മാര്‍ക്കെതിരെ സര്‍ക്കാരിന്റേത് പ്രതികാര നടപടി; ഉദ്യോഗസ്ഥര്‍ ശ്രമിച്ചത് അക്രമികളെ പിന്തിരിപ്പിക്കാന്‍'

വേനല്‍ച്ചൂട് കടുക്കും, സൂര്യാഘാതത്തിന് സാധ്യത, യുഎഇയില്‍ മുന്നറിയിപ്പ്

കോഴിക്കോട് വിദ്യാര്‍ഥി സ്വയം വെടിവച്ച് മരിച്ചു; അന്വേഷണം

അറഫാ സംഗമം റെക്കോര്‍ഡ് വേഗതയില്‍; രണ്ട് മണിക്കൂര്‍ മുമ്പേ യാത്ര പൂര്‍ത്തിയാക്കി

SCROLL FOR NEXT