World

അമേരിക്കയിലെ കരോലിന സര്‍വകലാശാലയില്‍ വെടിവയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ക്യാംപസിനുള്ളില്‍ എത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വെടിവയ്പ്പ്. വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട്. നാല് പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. 

ക്യാംപസിനുള്ളില്‍ എത്തിയ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

വെടിവയ്പ്പിന് പിന്നാലെ സര്‍വകലാശാല അടച്ചു. സര്‍വകലാശാലയില്‍ ക്ലാസുകള്‍ അവസാനിക്കുന്ന ദിവസമായിരുന്നു ആക്രമണം. തൊട്ടടുത്ത ദിവസം മുതല്‍ പരീക്ഷകള്‍ ആരംഭിക്കുവാനിരിക്കുകയായിരുന്നു. 30,000 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

ജയിച്ചേ മതിയാകൂ... ഇന്ത്യ - സിംബാബ്‌വെ ആദ്യ ടി20 ഇന്ന്; അയ്യർക്ക് നിർണായകം

വീടിന്റെ രഹസ്യ അറയിൽ 87 ഗ്രാം എംഡിഎംഎ; കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്; 'നീറ്റി'ൽ പ്രതിഷേധവുമായി കെഎസ്‌യുവും എഐഎസ്എഫും

Today's Rashi Phalam July 23 |പുതിയ ചുമതലകൾ ലഭിക്കും,വരുമാനം വർധിപ്പിക്കാൻ പുതിയ മാർഗം കണ്ടെത്തും