World

ഇന്ത്യൻ വംശജയായ ഭാര്യയെ  59 ത​വ​ണ കുത്തി, ഒരു കത്തി ഒടിഞ്ഞപ്പോൾ മറ്റൊരു കത്തിയെടുത്ത് ആക്രമണം തുടർന്നു; പൈശാചിക കൊലയിൽ യുവാവിന് ജീവപര്യന്തം 

ഇന്ത്യൻ വംശജയായ ഭാര്യയെ കുത്തിക്കൊന്ന ബ്രിട്ടൺ പൗരന് ജീവപര്യന്തം തടവ്

Author : സമകാലിക മലയാളം ഡെസ്ക്

ല​ണ്ട​ൻ: ഇന്ത്യൻ വംശജയായ ഭാര്യയെ കുത്തിക്കൊന്ന ബ്രിട്ടൺ പൗരന് ജീവപര്യന്തം തടവ്. ലോ​റ​ൻ​സ് ബ്രാ​ൻ​ഡ് എ​ന്ന​യാ​ൾ​ക്കാ​ണ് ബ്രിട്ടണിലെ
റീ​ഡിം​ഗ് ക്രൗ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ക്രിസ്മസ് ദിനത്തിൽ ഭാര്യയെ കത്തി ഉപയോ​ഗിച്ച് കുത്തിക്കൊന്ന കേസിലാണ് ശിക്ഷ.

2018ലാണ് സംഭവം. ഇന്ത്യൻ വംശജയായ ഭാ​ര്യ എ​യ്ഞ്ച​ല മി​ത്ത​ലി​നെ ലോറൻസ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.ക​ഴു​ത്തി​ലും നെ​ഞ്ചി​ലു​മാ​യി 59 ത​വ​ണ എ​യ്ഞ്ച​ല​യെ ലോ​റ​ൻ​സ് കു​ത്തി. സം​ഭ​വം ന​ട​ന്ന ബെ​ർ​ക്ഷെ​യ​റി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ എ​യ്ഞ്ച​ലയെ മ​രി​ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കു​ത്തു​ന്ന​തി​നിടെ ഒ​രു ക​ത്തി ഒ​ടി​ഞ്ഞു​പോ​യ​തി​നെ തു​ട​ർ​ന്ന് മ​റ്റൊ​രു ക​ത്തി ക​ണ്ടെ​ടു​ത്ത് ഇ​യാ​ൾ ഭാ​ര്യ​യെ കു​ത്തു​ക​യാ​യി​രു​ന്നുവെന്നാണ് പൊലീസ് പറയുന്നത്.

 വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് എ​യ്ഞ്ച​ല​യെ ലോ​റ​ൻ​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത് എ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ​യാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ അ​ടു​ക്ക​ള​യി​ലു​പ​യോ​ഗി​ക്കു​ന്ന ക​ത്തി​യു​പ​യോ​ഗി​ച്ച് തു​ട​രെ തു​ട​രെ കു​ത്തി​യ​ത്.  തുടർന്ന് ഇയാൾ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അതേസമയം ജീവന് വേണ്ടി മല്ലിട്ടുകൊണ്ടിരുന്ന എയ്ഞ്ചലയെ രക്ഷിക്കാൻ ആംബുലൻസ് വേണമെന്ന് പറയാൻ അദ്ദേഹം തയ്യാറായില്ലെന്നും പൊലീസ് പറയുന്നു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതും മരണകാരണമായെന്ന് പൊലീസ് വ്യക്തമാക്കുന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ലോ​റ​സ് ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും എ​യ്ഞ്ച​ല​യെ പീ​ഡി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും, ഇ​തേു​ട​ർ​ന്നാ​ണ് അ​വ​ർ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ശി​ക്ഷ വി​ധി​ച്ചു​കൊ​ണ്ട് കോ​ട​തി പ​റ​ഞ്ഞു. 2006-ൽ ​ഹോ​ള​ണ്ടി​ലെ റോ​ട്ട​ർ​ഡാ​മി​ൽ​വെ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​തും വി​വാ​ഹം ക​ഴി​ക്കു​ന്ന​തും. ഒ​രു കു​ഞ്ഞി​ന്‍റെ അ​മ്മ കൂ​ടി​യാ​യി​രു​ന്നു എ​യ്ഞ്ച​ല. ഭാരത് - കമല മിത്തൽ ദമ്പതികളുടെ മകളാണ് എയ്ഞ്ചല
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT