World

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കല്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു

സിറിയയുടെ കിഴക്കന്‍ പ്രദേശത്ത് ഇറാഖിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് ബാഗ്ദാദി അവസാനകാലത്ത് ഉണ്ടായിരുന്നതെന്നും അവിടെവച്ചായിരുക്കും കൊല്ലപ്പെട്ടതെന്നുമാണ് കരുതുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്‌റൂട്ട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് ഐഎസ് സ്ഥിരീകരിച്ചു. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം അറിയിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. എന്നാല്‍, എവിടെവച്ച്, എങ്ങനെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നതു സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കാതെയാണ് മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ റമി അബ്ദേല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.

സിറിയയുടെ കിഴക്കന്‍ പ്രദേശത്ത് ഇറാഖിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് ബാഗ്ദാദി അവസാനകാലത്ത് ഉണ്ടായിരുന്നതെന്നും അവിടെവച്ചായിരുക്കും കൊല്ലപ്പെട്ടതെന്നുമാണ് കരുതുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വ്യോമസേനാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെതായി അവകാശവാദം ഉന്നയിച്ച് റഷ്യ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. ഐഎസ് ശക്തി കേന്ദ്രമായ റാഖയില്‍ മേയ് 28 നു നടത്തിയ വ്യോമാക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടതെന്നായിരുന്നു റഷ്യയുടെ ഭാഷ്യം.

ഇറാഖില്‍ ജനിച്ച ബാഗ്ദാദി പൊതുസമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. 2014ല്‍ ഐഎസ് പിടിച്ചെടുത്ത മൊസൂളിലെ ഗ്രാന്‍ഡ് മോസ്‌കിലാണ് ബാഗ്ദാദിയെ അവസാനം കാണുന്നത്. മുന്‍പ്, നിരവധി തവണ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ആദ്യമായാണ് ഐഎസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി മോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കും'; വിമത തൃണമൂല്‍ എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കും

'ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട; സതീശന് സ്റ്റാലിന്റേയും പിണറായിയുടെയും ഗതി വരും'

വനിതാ ടി20 ലോകകപ്പ്: പാകിസ്ഥാനെ വീഴ്ത്തി, ഇന്ത്യയ്ക്ക് 64 റണ്‍സ് ജയം

15 വര്‍ഷം വരെ താമസാനുമതി; പുതിയ റെസിഡന്‍സി പെര്‍മിറ്റ് പദ്ധതി പ്രഖ്യാപിച്ച് കുവൈത്ത്

'മോഹന്‍ഭാഗവതിന്റെ പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് തെറ്റ്'; സര്‍വ്വകലാശാലകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നീക്കമെന്ന് ചെന്നിത്തല

SCROLL FOR NEXT