World

ഒടുവില്‍ ചാള്‍സ് രാജകുമാരന്‍ പ്രഖ്യാപിച്ചു, ഹാരി രാജകുമാരന്റെ വിവാഹം 

ഇരുവരുടെയും വിവാഹനിശ്ചയം ഈ മാസം ആദ്യം നടന്നെന്നാണ് ചാള്‍സ് രാജകുമാരന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹാരി രാജകുമാരന്റെ വിവാഹം സംബന്ധിച്ച് നിലനില്‍ക്കുന്ന അഭ്യഹങ്ങള്‍ക്ക് അവസാനം ചാള്‍സ് രാജകുമാരന്‍ തന്നെ വിരാമമിട്ടു. അടുത്ത വര്‍ഷം ഹാരിയുടെയും കാമുകി മേഗന്‍ മാര്‍കിളിന്റെയും വിവാഹം ഉണ്ടാകുമെന്നാണ് ചാള്‍സ് രാജകുമാരന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടനിലെ കിരീടാവകാശിയായ 33കാരന്‍ ഹാരിയും 36കാരിയായ നടി മേഗനുമായി പ്രണയത്തിലായ വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഈ മാസം ആദ്യം നടന്നെന്നാണ് ചാള്‍സ് രാജകുമാരന്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എലിസബത്ത് രാജ്ഞിയെയും മറ്റ് അടുത്ത കുടുംബാംഗങ്ങളെയും ഹാരി ഇക്കാര്യം അറിയിച്ചെന്നും മേഗന്‍ മാര്‍കിളിന്റെ മാതാപിതാക്കളെ കണ്ട് അവരുടെ അനുഗ്രഹം നേടിയെന്നും പ്രസ്താവനയില്‍ പറയുന്നു. 

2016 ജൂലൈയില്‍ സുഹൃത്തുക്കള്‍ മുഖാന്തരമാണ് ഹാരിയും മേഗന്‍ മാര്‍കിളും പരിചയപ്പെടുന്നത്. പ്രണയം ഹാരിതന്നെ മാധ്യമങ്ങളോട് തുറന്ന് പറയുകയായിരുന്നു. ഹാരിയുടെയും മേഗന്റെയും കാര്യത്തില്‍ വളരെ സന്തുഷ്ടരാണെന്ന് മേഗന്റെ മാതാപിതാക്കളും പ്രതികരിച്ചു. മാതാപിതാക്കളെന്ന നിലയില്‍ തങ്ങള്‍ക്ക് ഇത് വളരെയധികം സന്തോഷം നല്‍കുന്നതാണെന്നാണ് ഇവര്‍ പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തണുയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത