World

ഒന്നും രണ്ടുമല്ല, സ്വന്തം ശരീരത്തിൽ ധരിച്ചത് 260 ടീഷർട്ടുകൾ! ​ഗിന്നസ് റെക്കോർഡിട്ട് ടെഡ് (വീഡിയോ)

ഒന്നും രണ്ടുമല്ല, സ്വന്തം ശരീരത്തിൽ ധരിച്ചത് 260 ടീഷർട്ടുകൾ! ​ഗിന്നസ് റെക്കോർഡിട്ട് ടെഡ്

Author : സമകാലിക മലയാളം ഡെസ്ക്

സ്വന്തം ശരീരത്തിൽ ഒന്നിന് മീതെ ഒന്നായി ടെഡ് ഹേസ്റ്റിങ്‌സ് ധരിച്ചത് 260 ടീഷർട്ടുകൾ. ഒന്നു പോലും ഊരി മാറ്റാതെ വിവിധ സൈസിലുള്ള ടീഷർട്ടുകൾ ധരിച്ച് ടെഡ് ​ഗിന്നസ് ലോക റെക്കോർഡിൽ സ്വന്തം പേര് എഴുതി ചേർക്കുകയും ചെയ്തു.

ഒറ്റ അവസരത്തിൽ ഏറ്റവും കൂടുതൽ ടി ഷർട്ടുകൾ ധരിച്ച വ്യക്തിയെന്ന റെക്കോർഡ് 2019ലാണ് ടെഡ് സ്വന്തമാക്കിയത്. ടെഡ് റെക്കോർഡ് നേടുന്നതിന്റെ വീഡിയോ അഞ്ച് ദിവസത്തിന് മുൻപാണ് ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തത്. 'ഏറ്റവുമധികം ടീഷർട്ടുകൾ ഒറ്റയടിക്ക്- ടെഡ് ധരിച്ചത് 260' എന്ന് വീഡിയോയ്‌ക്കൊപ്പം ഗിന്നസ് വേൾഡ് റെക്കോഡ്‌സ് കുറിച്ചു.

ടീഷർട്ടുകളിടാൻ മൂന്ന് നാല് പേർ ടെഡിനെ സഹായിക്കുന്നത് വീഡിയോയിൽ കാണാം. മീഡിയം സൈസ് മുതൽ 20X സൈസ് വരെയുള്ള ടീഷർട്ടാണ് ടെഡ് ധരിച്ചത്. കിട്ടാവുന്നതിൽ ഏറ്റവും വലിപ്പമുള്ളതും ടെഡിന് ധരിക്കാനാവുന്നതുമായ സൈസായിരുന്നു 20X.

ഇടയ്ക്കിരുന്നും നിന്നുമൊക്കെയാണ് ടെഡ് ടീഷർട്ടിടുന്നത്. 260 ടീഷർട്ടുകൾ കഴിയുമ്പോൾ ഒപ്പമുള്ളവർ ഷർട്ടുകളെണ്ണുന്നതും ടെഡിന് ഫ്രെയിം ചെയ്ത റെക്കോർഡ് കൈമാറുന്നതും വീഡിയോയിൽ കാണാം.

റെക്കോർഡ് കരസ്ഥമാക്കിയതിനെ തുടർന്ന് ലഭിച്ച തുക സ്‌കൂളിൽ പുതിയ കളി സ്ഥല നിർമാണത്തിനായി ടെഡ് നൽകി. കഠിനാധ്വാനത്തിന്റെയും പ്രതിബദ്ധതയുടേയും പ്രാധാന്യത്തെ കുറിച്ച് മക്കളായ വില്യത്തിനും അവേറിയ്ക്കും ഇതിലൂടെ മനസിലാക്കിക്കൊടുക്കാൻ സാധിച്ചതായി ടെഡ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?