World

ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ; പെരുന്നാൾ ച​ട​ങ്ങു​ക​ൾ നിർത്തിവെക്കാൻ നിർദേശം

ലോക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വൈകീട്ട് ഏ​ഴ് മു​ത​ൽ രാ​വി​ലെ ആ​റു വ​രെ​യു​ള്ള യാ​ത്ര​ക​ളും പൊ​തു സ്ഥ​ല​ത്തെ ഒ​ത്തു​ചേ​ര​ലു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മ​സ്ക്ക​റ്റ്: കോവിഡ് രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജൂ​ലൈ 25 മു​ത​ൽ ആ​ഗ​സ്റ്റ് എ​ട്ട് വ​രെ സമ്പൂർണ്ണമായി അടച്ചിടുമെന്ന് ഒ​മാ​ൻ സു​പ്രീം ക​മ്മ​റ്റി അറിയിച്ചു. ബ​ലി പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചി​ട്ടു​ള്ള എ​ല്ലാ ച​ട​ങ്ങു​ക​ൾ നി​ർ​ത്തി​വെ​ക്കു​വാ​നും നി​ർ​ദ്ദേ​ശം നൽകിയിട്ടുണ്ട്. 

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ദ്ധ​ന​വാ​ണ് ഒ​മാ​നി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ജൂ​ലൈ 25 മു​ത​ൽ രാ​ജ്യ​ത്തെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളും അ​ട​ച്ചി​ടാ​ൻ ഒ​മാ​ൻ സു​പ്രീം ക​മ്മ​റ്റി തീ​രു​മാ​നി​ച്ച​ത്.  പ​തി​ന​ഞ്ചു ദി​വ​സം സമ്പൂർണ്ണമായി അ​ട​ച്ചി​ടാ​നാ​ണ് തീരുമാനം. 

വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും ക​ട​ക​ളും രാ​ത്രി 7 മ​ണി മു​ത​ൽ അ​ട​ച്ചി​ടും.  ലോക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ വൈകീട്ട് ഏ​ഴ് മു​ത​ൽ രാ​വി​ലെ ആ​റു വ​രെ​യു​ള്ള യാ​ത്ര​ക​ളും പൊ​തു സ്ഥ​ല​ത്തെ ഒ​ത്തു​ചേ​ര​ലു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കും. വ​ലി​യ പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചി​ട്ടു​ള്ള പെ​രു​നാ​ൾ ന​മ​സ്കാ​ര​ങ്ങ​ളും, എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും, നി​ർ​ത്തി​വെ​ക്കു​വാ​നും ഒ​മാ​ൻ സു​പ്രീം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!