പ്രതീകാത്മക ചിത്രം 
World

കാളകള്‍ക്കുളള ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചു, മൂന്നു ദിവസം നീണ്ട ഉദ്ധാരണം; ഗതികെട്ട് യുവാവ് ആശുപത്രിയില്‍, അടിയന്തര ശസ്ത്രക്രിയ

ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട ഉദ്ധാരണം മൂലം ചികിത്സ തേടിയ മെക്‌സിക്കോക്കാരന് അടിയന്തിര ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോ സിറ്റി: ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട ഉദ്ധാരണം മൂലം ചികിത്സ തേടിയ മെക്‌സിക്കോക്കാരന് അടിയന്തിര ശസ്ത്രക്രിയ. കാളകളുടെ പ്രജനനത്തിന് ഉത്തേജകമായി ഉപയോഗിക്കുന്ന മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് യുവാവിന് ചികിത്സ തേടേണ്ടി വന്നത്. 30 വയസ്സുകാരിയുമായുളള സെക്‌സിനായാണ് ഇയാള്‍ ഇതിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ റെയ്‌നോസയിലാണ് സംഭവം. രോഗിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. മൂന്നു ദിവസം നീണ്ടുനിന്ന  ഉദ്ധാരണത്തിന് ഒടുവിലാണ് ഇയാള്‍ ആശുപത്രിയിലെത്തുന്നത്. ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര ശസ്ത്രക്രിയ മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ എന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

പ്രജനനത്തിനായി  കാളകള്‍ക്ക് കര്‍ഷകര്‍ നല്‍കാറുള്ള ഉത്തേജക മരുന്നാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കിഴക്കന്‍ മെക്‌സിക്കോയിലെ വെരാക്രൂസില്‍നിന്നാണ് ഇയാള്‍ മരുന്ന് വാങ്ങിയത്. ഇയാളുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ, വിദ്വേഷത്തെ ചവിട്ടി പുറത്താക്കണമെന്ന് മാർപാപ്പ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

'രാഹുൽ ഗാന്ധിയുടേത് അധിക പ്രസംഗം; സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും വരേണ്ട'

SCROLL FOR NEXT