World

കിമ്മിനെ ചികിത്സിക്കാന്‍ ചൈനയില്‍ നിന്ന് വിദഗ്ധ സംഘം; അപകട നിലയിലല്ലെന്ന് ദക്ഷിണ കൊറിയ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉന്നത നേതാവിന്റെ നേതൃത്വത്തില്‍ സംഘം ഉത്തര കൊറിയയിലേക്ക് പുറപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ ചൈനയില്‍ നിന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘം ഉത്തരകൊറിയയിലേക്ക് പുറപ്പെട്ടു. കിമ്മിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉന്നത നേതാവിന്റെ നേതൃത്വത്തില്‍ സംഘം ഉത്തര കൊറിയയിലേക്ക് പുറപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിദേശകാര്യ വിഭാഗത്തിലെ ഉന്നത നേതാവാണ് സംഘത്തെ നയിക്കുന്നത്. ഉത്തരകൊറിയന്‍ ബന്ധത്തിന്റെ കാര്യങ്ങള്‍ നോക്കുന്നത് ഈ വിഭാഗമാണ്. എന്നാല്‍ ഉത്തര കൊറിയയിലേക്ക് വിദഗ്ധ സംഘത്തെ അയച്ചതിനെക്കുറിച്ച് പ്രതികരിക്കാന്‍ ചൈന തയ്യാറായിട്ടില്ല. 

ഹൃദയ സംബന്ധമായ ശസത്രക്രിയയെ തുടര്‍ന്ന് കിം അപകട നിലയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് അയല്‍രാജ്യമായ ദക്ഷിണ കൊറിയ രംഗത്തെത്തി. കിം അപകട നിലയിലാണെന്ന വാര്‍ത്തയെ സാധൂകരിക്കുന്ന വിവരങ്ങളൊന്നും ഉത്തരകൊറിയയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

കിം അപകട നിലയിലാണെന്ന റിപ്പോര്‍ട്ട് ശരിയായിരുന്നില്ല എന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. 

ഉടനെ തന്നെ കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടും എന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരം എന്നാണ് ദക്ഷിണ കൊറിയ രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലോൺ ആപ്പിന്റെ പേരിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്, ലക്ഷ്യം വിദേശ മലയാളികൾ'; ഉത്തരേന്ത്യക്കാർ പിടിയിൽ

ഭാരോദ്വഹനത്തില്‍ മെഡല്‍ക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ; ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

പൊലീസ് അസോസിയേഷനിലും 'വെട്ട്'; ഇനി രണ്ട് സംഘടനകൾ മാത്രം!

'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്

'ധര്‍മേന്ദ്ര പ്രധാന്‍ അഴിമതിയുടെ പ്രതീകം; പാര്‍ലമെന്റിലെ സ്വീകരണം കുട്ടികളുടെ ഭാവി തകര്‍ത്തതിന്റെ ആഘോഷം'