World

കോക്പിറ്റില്‍ കയറിയ യാത്രക്കാരന്‍ വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി: മലേഷ്യന്‍ ജെറ്റ് വിമാനം തിരിച്ചിറക്കി

യാത്രക്കാരന്‍ കോക്പിറ്റില്‍ കയറി നിന്ന് ബോംബ് സ്‌ഫോടന ഭീഷണി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മലേഷ്യന്‍ ജെറ്റ് വിമാനം മെല്‍ബണ്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി.

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: യാത്രക്കാരന്‍ കോക്പിറ്റില്‍ കയറി നിന്ന് ബോംബ് സ്‌ഫോടന ഭീഷണി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് മലേഷ്യന്‍ ജെറ്റ് വിമാനം മെല്‍ബണ്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. മെല്‍ബണില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പുറപ്പെട്ട എംഎച്ച് 118 വിമാനമാണ് അടിയന്തിര സാഹചര്യത്തില്‍ തിരിച്ചിറക്കിയത്. പറന്നുയര്‍ന്ന് 30 മിനിറ്റുകള്‍ക്ക് ശേഷമാണ് നാടകീയ സംഭവങ്ങളുണ്ടായത്. ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്റെ മാനസിക നിലയില്‍ പ്രശ്‌നങ്ങളുള്ളതായാണ് വിവരം. 

ഒസ്‌ട്രേലിയക്കാരനെന്ന് തോന്നിക്കുന്ന യുവാവിനെ യാത്രക്കാര്‍ സീറ്റില്‍ പിടിച്ചുകെട്ടുകയായിരുന്നു. വിമാനം തിരിച്ചിറക്കിയ ഉടന്‍തന്നെ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്റെ കയ്യില്‍ ബോംബുണ്ട്, ഞാന്‍ ഈ വിമാനം തകര്‍ക്കുമെന്നാണ് പ്രതി കോക്പിറ്റില്‍ കയറി ആക്രോശിച്ചത്. എന്നാല്‍ സംഭവത്തിനുപിന്നില്‍ തീവ്രവാദ ബന്ധങ്ങളോ മറ്റോ ഇല്ലെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്‍ടോസ് എറിയുന്നത് നിര്‍ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്‍മാരെ വിമര്‍ശിച്ച് ഗാവസ്‌കര്‍

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല്‍ പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു