World

കോവിഡ്‌ 19; ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സന്‍ ഐസിയുവില്‍, ആരോഗ്യനില ഗുരുതരമെന്ന്‌ മെഡിക്കല്‍ സംഘം ​

പ്രധാനമന്ത്രിയുടെ താത്‌കാലിക ചുമതലകള്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക്‌ റാബിക്ക്‌ നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: കോവിഡ്‌ 19 ബാധിച്ച ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ ഐസിയുവിലേക്ക്‌ മാറ്റിയത്‌.

ഐസിയുവിലുള്ള ബോറിസ്‌ ജോണ്‍സന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ്‌ മെഡിക്കല്‍ സംഘം. കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനായാണ്‌ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റിയത്‌ എന്ന്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ്‌ അറിയിച്ചു.

പ്രധാനമന്ത്രിയുടെ താത്‌കാലിക ചുമതലകള്‍ വിദേശകാര്യ സെക്രട്ടറി ഡൊമിനിക്‌ റാബിക്ക്‌ നല്‍കി. ഡൊമിനിക്‌ റാബിയോട്‌ ചുമതലകള്‍ വഹിക്കാന്‍ ബോറിസ്‌ ജോണ്‍സന്‍ നിര്‍ദേശിച്ചതായി പ്രധാനമന്ത്രിയോട്‌ അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ മാസം 27നാണ്‌ മോറിസ്‌ ജോണ്‍സന്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌. രോഗലക്ഷണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ഞായറാഴ്‌ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന ബോറിസ്‌ ജോണ്‍സന്‌ എത്രയും പെട്ടെന്ന്‌ സുഖം പ്രാപിക്കാനാവട്ടെ എന്ന ആശംസയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും എത്തി. സാധാരണ ജീവിതത്തിലേക്ക്‌ എത്രയും പെട്ടെന്ന്‌ മടങ്ങിയെത്താന്‍ മോറിസിനാവട്ടെ എന്ന്‌ മോദി ട്വീറ്റ്‌ ചെയ്‌തു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനനിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് സൈന്യം

വ്യാജ സാറ്റലൈറ്റ് ചാനല്‍ സംപ്രേഷണം; ദുബൈയില്‍ തട്ടിപ്പ് സംഘം പിടിയില്‍

കൊലപാതകശേഷം കൂസലില്ലാതെ മദ്യം വാങ്ങാൻ ബിവറേജസിൽ; സുധ കൊലക്കേസിൽ ഭർത്താവ് അറസ്റ്റിൽ

ആലുവയിൽ ഏഴുവയസ്സുകാരന് നേരെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, പിതാവിനെതിരെ കേസ്

കവി പി നാരായണക്കുറുപ്പ് അന്തരിച്ചു