World

ഖത്തറിനെ എന്തിനാണ് ഉപരോധിക്കുന്നത്? ഗള്‍ഫ് രാജ്യങ്ങളോട് ചോദ്യവുമായി അമേരിക്ക 

സൗദി,യുഎഇ.ബഹ്‌റൈന്‍ നീക്കത്തിലെ ദുരൂഹുത വര്‍ദ്ധിക്കുകയാണെന്ന്  അമേരിക്ക

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഗള്‍ഫ് രാജ്യങ്ങളുടെ ഖത്തര്‍ ഉപരോധത്തില്‍ വിമര്‍ശനവുമായി അമേരിക്ക. ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ എന്താണു പ്രേരണയെന്നു സൗദി, യുഎഇ രാജ്യങ്ങളോടു അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചോദിച്ചു. ഉപരോധത്തിനു കാരണമായ പരാതികള്‍ പുറത്തുവിടാത്തതു ഗള്‍ഫ് രാജ്യങ്ങളെയാകെ 'നിഗൂഢമാക്കി' എന്നും അമേരിക്ക ആരോപിച്ചു. 

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്ന ആരോപണമോ, അതോ ഗള്‍ഫ് കൂട്ടായ്മയിലെ (ജിസിസി) കാലങ്ങളായുള്ള രോഷമോ ഏതാണ് ഈ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്? സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് ചോദിച്ചു.

സൗദി,യുഎഇ.ബഹ്‌റൈന്‍ നീക്കത്തിലെ ദുരൂഹുത വര്‍ദ്ധിക്കുകയാണെന്ന് ആരോപിച്ച അമേരിക്ക എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. 

ഖത്തര്‍ ഉപരോധത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്ക ശ്രമം നടത്തിവരികെയാണ്. ഖത്തര്‍,യുഎ,സൗദി എന്നീ രാജ്യങ്ങളുമായി അമേരിക്കയ്ക്ക് അടുത്ത ബന്ധമാണുള്ളത്.

പ്രശ്‌നങ്ങള്‍ക്ക് ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിലും സൗദിയും കൂട്ടരും ഉപരോധം നീക്കിയതിന് ശേഷം ചര്‍ച്ചയ്ക്ക് വരട്ടേ എന്ന നിലപാടാണ് ഖത്തരിനുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക സമാധാനത്തിനായി ഇടപെടണം, യുഎന്നിന് ഇറാന്റെ കത്ത്, അടിയന്തര യോഗം വിളിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറി; കഥകളിയോടെ കലാപരിപാടികള്‍ക്ക് തുടക്കമായി

ആറ്റുകാല്‍ പൊങ്കാല: പ്രത്യേക സജ്ജീകരണങ്ങളുമായി റെയില്‍വേ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 144 അപ്രന്റീസ് ഒഴിവുകൾ, പ്ലസ്ടു മുതൽ ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാം

സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിഎ- ബിഎഡ് പ്രോഗ്രാം: അപേക്ഷ മാര്‍ച്ച് 10 വരെ

SCROLL FOR NEXT